2018ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളുടെ പട്ടിക ഗൂഗിള്‍ പുറത്തുവിട്ടു… മലയാളി ഓന്നാം സ്ഥാനത്ത്

ഇന്ത്യയില്‍ 2018ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളുടെ പട്ടിക ഗൂഗിള്‍ പുറത്തുവിട്ടു. മലയാള ചലച്ചിത്രതാരം പ്രിയ പ്രകാശ് വാര്യരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുളളത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാര്‍ ലൗവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ ഗാന രംഗത്തില്‍ കണ്ണുകള്‍ കൊണ്ട് മായജാലം തീര്‍ത്താണ് പ്രിയ ലോക ജനത ശ്രദ്ധ പിടിച്ചുപറ്റിയത്.
അമേരിക്കന്‍ പോപ്പ് താരം നിക്ക് ജോനാസാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഭര്‍ത്താവായ നിക്ക് ജോനാസിനെയാണ് ആളുകള്‍ ഏറ്റവുമധികം തിരഞ്ഞത്. പട്ടികയില്‍ പ്രിയങ്ക ചോപ്ര നാലാം സ്ഥാനത്താണുള്ളത്. നര്‍ത്തകിയും ബിഗ് ബോസ് ഹിന്ദി പതിപ്പ് മത്സരാര്‍ത്ഥിയുമായ സപ്നാ ചൗധരിയാണ് ഗൂഗിളില്‍ ആളുകള്‍ തിരഞ്ഞ രണ്ടാമത്തെ വ്യക്തി. ഹരിയാനയിലെ ഗായികയും സ്റ്റേജ് പെര്‍ഫോര്‍മറുമാണ് സപ്ന ചൗധരി. വ്യവസായിയും ബോളിവുഡ് താരം സോനം കപൂറിന്റെ ഭര്‍ത്താവുമായ ആനന്ദ് അഹൂജ പട്ടികയില്‍ അഞ്ചാം സ്ഥാനം നേടി.
അമേരിക്കയില്‍ നിന്നെത്തി ബ്രിട്ടന്റെ രാജകുമാരിയായ മേഘന്‍ മാര്‍ക്കിളും ഇന്ത്യയിലെ ജനങ്ങള്‍ അന്വേഷിച്ചയാളാണ്. ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ഭാര്യയാണ് മേഘന്‍ മാര്‍ക്കിള്‍. ഗായിക നേഹാ കാക്കറിന്റെ ദില്‍ബര്‍ ആണ് ഗൂഗിളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഗാനം. അര്‍ജിത് സിംഗിന്റെ തേരാ ഫിത്തൂര്‍ രണ്ടാം സ്ഥാനത്തും ആതിഫ് അസ്ലത്തിന്റെ ദേക്തേ ദേക്തേ മൂന്നാം സ്ഥാനത്തുമാണുള്ളത്. അതേസമയം ലാറ്റിന്‍ ഗാനം ഡെസ്പസിറ്റോയും ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി.
താര വിവാഹങ്ങളാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട സംഭവങ്ങളില്‍ പ്രധാനപ്പെട്ടത്. പ്രിയങ്ക-നിക്ക്, ദീപിക-രണ്‍വീര്‍, സോനം-ആനന്ദ് എന്നിവയാണ് ഗൂഗിളില്‍ തരംഗമായ വിവാഹങ്ങള്‍. കേരളത്തെയാകെ ഭീതിയിലാക്കിയ നിപ വയറസ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട വിഷയമായിമായി. ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയും പട്ടികയിലുണ്ട്.
എന്താണ് കിക്കി ചലഞ്ച്? എന്താണ് 377-ാം വകുപ്പ്? എന്താണ് മീടു ക്യാമ്പയിന്‍? സിറിയയില്‍ എന്താണ് നടക്കുന്നത്? വാട്‌സ് ആപ്പില്‍ സ്റ്റിക്കര്‍ എങ്ങനെ അയക്കാം?, മൊബൈല്‍ നമ്പറുമായി ആധാര്‍ എങ്ങനെ ബന്ധിപ്പിക്കാം? രംഗോളി എങ്ങനെ ഇടാം? ബിറ്റ് കോയിനില്‍ എങ്ങനെ നിക്ഷേപം നടത്താം? തുടങ്ങിയ ചോദ്യങ്ങളാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്.
ലോകകപ്പ് വര്‍ഷമായതിനാല്‍ തന്നെ കായിക മേഖലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സെര്‍ച്ചുകള്‍ ഉണ്ടായത് റഷ്യയില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ടാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗും മുന്നില്‍ തന്നെയുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പ്, വിവിധ ഭാഷകളിലായി സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്നിവയും ആളുകള്‍ തിരഞ്ഞ പട്ടികയില്‍ ഇടം നേടി.
ബോളിവുഡ് സിനിമകളുടെ പട്ടികയില്‍ 2.0 യാണ് ഒന്നാം സ്ഥാനത്ത്. ബാഗി 2, റേസ് 3 എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ കുട്ടികളുടെ പരിപാടിയായ ‘ബാല്‍വിറും’,’ മോട്ടു പത്‌ലൂ’ എന്നിവയും പട്ടികയില്‍ ഇടംപിടിച്ചു. അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റിവാര്‍, ബ്ലാക്ക് പാന്തര്‍, ഡെഡ് പൂള്‍ 2 എന്നിവയാണ് ഗൂഗിളില്‍ തെരഞ്ഞ ഹോളിവുഡ് ചിത്രങ്ങള്‍.
കഴിഞ്ഞ വര്‍ഷത്തെ സിനിമ, വാര്‍ത്ത, കായികം, വിനോദം, രാഷ്ട്രീയം എന്നീ വിവിധ മേഖലകളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളുടെയും സംഭവങ്ങളുടെയും പട്ടിക എല്ലാ വര്‍ഷവും ഗൂഗില്‍ പുറത്തുവിടാറുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular