കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തത് കയ്യില്‍ നിന്ന് പണം നല്‍കി: ശബരീനാഥ് മാപ്പ് പറയണം

തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തത് കയ്യില്‍ നിന്ന് പണം നല്‍കിയെന്ന് എം എല്‍ എമാരായ ജെയിംസ് മാത്യുവും എ എന്‍ ഷംസീറും. ആരോപണം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ എം എല്‍ എ ശബരീനാഥനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.
കണ്ണൂര്‍ വിമാത്താവളത്തിന്റെ ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും കണ്ണൂരില്‍ നിന്ന് സ്വാകാര്യ വിമാനത്തിലാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും അടക്കം 63പേര്‍ യാത്ര ചെയ്തതിന് 2,28,000 രൂപയാണ് ചെലവായത്. ടിക്കറ്റടക്കം സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് എം എല്‍ എ കെ എസ് ശബരീനാഥ് ഇത് ധൂര്‍ത്തെന്ന് ആക്ഷേപിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിയും പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗങ്ങളായ പാര്‍ട്ടി നേതാക്കളും അടക്കം 63 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ഒഡെപെക് എന്ന ഏജന്‍സിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. ടിക്കറ്റ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ കെ.എസ് ശബരി നാഥന്‍ നടപടി പ്രളയകാലത്തെ ധൂര്‍ത്തെന്ന് വിമര്‍ശിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular