സംസ്ഥാന സ്‌കൂള്‍ കലോത്സവം; 12 വര്‍ഷത്തെ കോഴിക്കോടിന്റെ ആധിപത്യം തകര്‍ത്ത് പാലക്കാടിന് കിരീടം; രണ്ടാമത് കോഴിക്കോട്; മറ്റു ജില്ലകളുടെ പോയിന്റ് നില ഇങ്ങനെ…

ആലപ്പുഴ: 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാടി കലാകിരീടം പാലക്കാട് സ്വന്തമാക്കി. 930 പോയിന്റാണ് പാലക്കാട് നേടിയത്. 927 പോയിന്റുമായി കോഴിക്കോട് അവസാന നിമിഷംവരെ കലാമാമാങ്കത്തിന്റെ ഉദ്വേഗം നിലനിര്‍ത്തി. തൃശൂര്‍ ജില്ലയാണ് മൂന്നാമത്.

തുടര്‍ച്ചയായ 12 വര്‍ഷം കോഴിക്കോട് പുലര്‍ത്തിവന്ന ആധിപത്യമാണ് ഇത്തവണ തകര്‍ക്കപ്പെട്ടത്. തൃശൂര്‍ 903 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഇതിനു മുന്‍പ് 2006ലാണ് സ്വര്‍ണക്കപ്പില്‍ മുത്തമിടാന്‍ പാലക്കാടിനു സാധിച്ചിട്ടുള്ളത്. പിന്നീട് 2015ല്‍ കോഴിക്കോടുമായി കിരീടം പങ്കുവച്ചിരുന്നു.

60ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍ഗോഡ് വച്ച് നടത്താനും തീരുമാനമായതായി മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.

പോയിന്റ് നില

1 പാലക്കാട് 930

2 കോഴിക്കോട് 927

3 തൃശൂര്‍ 903

4. കണ്ണൂര്‍ 901

5. മലപ്പുറം 895

6 എറണാകുളം 886

7 . ആലപ്പുഴ 870

8 കൊല്ലം 862

9. തിരുവനന്തപുരം 858

10. കാസര്‍കോട് 839

11. വയനാട് 834

12. കോട്ടയം 829

13. പത്തനംതിട്ട 770

14. ഇടുക്കി 706

SHARE