ഒടിയന്‍ ടീ ഷര്‍ട്ടുകള്‍ തരംഗമാകുന്നു

കൊച്ചി: മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമയുടെ പ്രചരണാര്‍ഥം ഇറക്കിയ ടീ ഷര്‍ട്ടുകള്‍ യുവത്വത്തിനിടയില്‍ തരംഗമാകുന്നു. ഒടിയന്റെ രൂപം ആലേഖനം ചെയ്ത ടീഷര്‍ട്ടുകളാണ് തരംഗമാകുന്നത്. ടീ ഷര്‍ട്ടുകള്‍ക്ക് പുറമെ ഒടിയന്റെ ചിത്രം പതിപ്പിച്ച മൊബൈല്‍ കവറുകളും ആസ്വാദകശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.
ഒടിയന്‍ പോസ്റ്ററുകള്‍ക്കും ആവശ്യക്കാരുണ്ട്. ടീ ഷര്‍ട്ട് ഉള്‍പ്പെടെയുള്ളവ ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനായി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. www.cinemeals.in എന്ന വെബ്‌സൈറ്റ് വഴി ഇവ ലഭ്യമാകും.

ഫ്രാന്‍സ്, ഉക്രെയ്ന്‍,ജപ്പാന്‍, ലാത്വിയ തുടങ്ങി.. ലോകമാകമാനം 3500 തിയ്യേറ്ററുകളില്‍ ഡിസംബര്‍ 14ന് ഒടിയന്‍

SHARE