ഇന്ത്യ ഓസീസ് ടെസ്റ്റ് : ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, 50 റണ്‍സ് എടുക്കുന്നതിനിടയില്‍ നാല് വിറ്റ് നഷ്ടമായി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 50 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ വിരാട് കോലിയുടേതടക്കം നാല് വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 80 എന്ന നിലയിലാണ് ഇന്ത്യ. 19 റണ്ണെടുത്ത ചേതശ്വര്‍ പുജാരയും 31 റണ്ണുമായി രോഹിത് ശര്‍മ്മയുമാണ് ക്രീസിലുള്ളത്.
രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ മൂന്നില്‍ നില്‍ക്കെ കെ.എല്‍.രാഹുലിനെ ഫിഞ്ചിന്റെ കൈകളിലെത്തിച്ച് ജോഷ് ഹേസല്‍വുഡാണ് മടക്കിയത്. സ്‌കോര്‍ 15 ആയപ്പോഴേക്കും രണ്ടാം വിക്കറ്റും നഷ്ടമായി. 11 റണ്‍സെടുത്ത മുരളി വിജയിയെ സ്റ്റാര്‍ക്കാണ് വീഴ്ത്തിയത്.
16 പന്തുകള്‍ നേരിട്ട് കോലിക്ക് മൂന്ന് റണ്‍സെ എടുക്കാനായുള്ളൂ. കുമ്മിന്‍സിന്റെ പന്തില്‍ ഉസ്മാന്‍ ഖ്വാജയുടെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് കോലി പുറത്തായത്. അജിങ്ക്യ രഹാനയാണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. 13 റണ്ണാണ് രഹാനയുടെ സമ്പാദ്യം.
പന്തുചുരുണ്ടല്‍ വിവാദത്തിനുശേഷം ആദ്യമായാണ് ഓസീസ് സ്വന്തം നാട്ടില്‍ ടെസ്റ്റ് കളിക്കുന്നത്.

SHARE