കോഹ് ലി ഇവിടെയും ഒന്നാമത് തന്നെ

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോര്‍ബ്സ് മാസിക പുറത്തുവിട്ടു. കായികതാരങ്ങളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ യ താരം വിരാട് കോലിയാണ്. ഫോബ്സ് ഇന്ത്യയുടെ പട്ടിക പ്രകാരം 228.9 കോടി രൂപയാണ് 2018ല്‍ കോലിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം അധികമാണിത്. കോലിയുടെ വരുമാനത്തില്‍ ഏറിയ തുകയും ബിസിസിഐ കരാര്‍, ഐപിഎല്‍ പ്രതിഫലം, പരസ്യങ്ങള്‍ എന്നിവയിലൂടെയാണ്.
സെലിബ്രിറ്റികളുടെ ആകെ പട്ടികയില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് പിന്നില്‍ രണ്ടാം സ്ഥാനവും കോലിക്കുണ്ട്. കായികതാരങ്ങളില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി വി സിന്ധുവാണ് നാലാമത്. മറ്റൊരു ബാഡ്മിന്റണ്‍ താരമായ സൈന നെഹ്വാള്‍ 10-ാം സ്ഥാനത്താണ്.
ക്രിക്കറ്റ് താരങ്ങളായ മനീഷ് പാണ്ഡെയും(77) ജസ്പ്രീത് ബൂംമ്രയും(60) ആദ്യമായി പട്ടികയില്‍ ഇടംപിടിച്ചു എന്നതും ശ്രദ്ധേയമാണ്. കൂടുതല്‍ വരുമാനമുണ്ടാക്കിയ 100 ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ ആകെ 21 കായികതാരങ്ങളുണ്ട്.

SHARE