ലാലി വിന്‍സെന്റ് രാഷ്ട്രീയം വിട്ട് സിനിമയിലേയ്‌ക്കോ? ‘ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍’ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ ലാലി..

കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് സിനിമയില്‍. യുവനടന്‍ വിജയകുമാര്‍ പ്രഭാകരന്റെ സംവിധാനത്തില്‍ ‘ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍’ എന്ന ചിത്രത്തിലാണ് ലാലിവിന്‍സെന്റ് അഭിനയിച്ചിരിക്കുന്നത്. ലാലി വിന്‍സെന്റിന്റെ ആദ്യ ചിത്രമാണ് ഇത്. അവസരം ലഭിക്കുമെങ്കില്‍ ഇനിയും സിനിമയില്‍ തുടരാനാണ് ഇഷ്ടം എന്നും അവര്‍ പറയുന്നു. ചിത്രം ഈ വാരം റിലീസിനെത്തും. കോണ്‍ഗ്രസ്സിലെ എക്കാലത്തേയും ശക്തയായ വനിതാ നേതാവും ഹൈക്കോടതി സീനിയര്‍ അഡ്വക്കേറ്റുമാണ് ലാലി വിന്‍സെന്റ്. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിനിയായിരുന്ന കാലത്താണ് ലാലി വിന്‍സന്റ് കെഎസ്യുവിലൂടെ രാഷ്ട്രീയത്തില്‍പ്രവേശിച്ചത്. ഷൈന്‍ ടോം ചാക്കോ, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
സെക്കന്‍ഡ് ഷോ, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന്‍ വിജയകുമാര്‍ പ്രഭാകരന്‍ അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടി ആയിരുന്നു. ജോമോന്‍ തോമസ് കാമറയും ബിജിബാല്‍ സംഗീതവും സന്തോഷ് വര്‍മ്മ ഗാനരചനയും നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ ദിലീപ് ഡെന്നീസാണ്.അര്‍ജ്ജുന്‍, ലക്ഷ്മി നാരായണന്‍,പി ബാലചന്ദ്രന്‍,ശ്രീലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സണ്‍ ആഡ്‌സ് ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍മേനോന്‍ ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്യാം പി.എസ് ആണ്. ആലപ്പുഴയിലും പരിസരത്തും ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഡിസംബര്‍ 7 ന് പ്രദര്‍ശനത്തിനെത്തും.

Similar Articles

Comments

Advertismentspot_img

Most Popular