ഇടുക്കിയ്ക്കും തൃശൂരിനും ശേഷം പുതിയ ഗാനവുമായി ബിജി ബാല്‍ …

ഇടുക്കിയുടെ പ്രകൃതി ഭംഗി പ്രേക്ഷകരിലേയ്ക്ക് എത്തിച്ച മനോഹര ഗാനത്തിനു ശേഷം ആലപ്പുഴയുമായി ബിജിബാല്‍. മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഇടുക്കിയെകുറിച്ചുള്ള പാട്ട് ആരും മറക്കാനിടയില്ല. ഇടുക്കിയുടെ പ്രകൃതി ഭംഗി ബിജിബാലിന്‌റെ സംഗീതത്തില്‍ പുറത്തിറങ്ങിയ പാട്ട് ഒന്നു മൂളാത്തവര്‍ ചുരക്കമായിരിക്കും. പുണ്യാള്‍ എന്ന ചിത്രത്തിലെ തൃശൂരിനെകുറിച്ചുള്ള ഗാനവും പ്രേക്ഷകര്‍ മനസില്‍ ഇടം നേടി. ഇപ്പോള്‍ മറ്റൊരു സൂപ്പര്‍ ഹിറ്റ് പാട്ടുമായി ബിജിബാല്‍ എത്തുകയാണ്. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയെ വര്‍ണ്ണിച്ച്. ബിജിബാലിന്റെ സംഗീതത്തില്‍ പുറത്തിറങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ‘ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍’. സന്തോഷ് വര്‍മ്മയാണ് ഗാനാരചയിതാവ്. ഷൈന്‍ ടോം ചാക്കോ, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഡിസംബര്‍ 7 ന് പ്രദര്‍ശനത്തിനെത്തും.
സെക്കന്‍ഡ് ഷോ, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന്‍ വിജയകുമാര്‍ പ്രഭാകരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടി ആയിരുന്നു വിജയകുമാര്‍ പ്രഭാകരന്‍ .
ജോമോന്‍ തോമസ് കാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ എഡിറ്റര്‍ ദിലീപ് ഡെന്നീസാണ്.അര്‍ജ്ജുന്‍, ലക്ഷ്മി നാരായണന്‍, പി ബാലചന്ദ്രന്‍, ശ്രീലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സണ്‍ ആഡ്‌സ് ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍മേനോന്‍ ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്യാം പി.എസ് ആണ്. ആലപ്പുഴയിലും പരിസരപ്രദേശത്തുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

Similar Articles

Comments

Advertismentspot_img

Most Popular