ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

മിര്‍ബാത്ത്: ഒമാനിലെ സലാലയ്ക്ക് അടുത്ത് മിര്‍ബാത്തിലെ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു . മലപ്പുറം സ്വദേശികളായ സലാം, അസൈനാര്‍, ഇ.കെ. അഷ്‌റഫ് ഹാജി എന്നിവരാണ് മരിച്ചത്. സലാലയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മരണമടഞ്ഞവര്‍. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ നാലുപേര്‍ ഉണ്ടായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ചെറിയ പരിക്കുകളേടെ സലാല ഖാബൂസ് ഹോസ്പിറ്റലില്‍ ചികിസയില്‍ ആണ്. മൃതശരീരങ്ങള്‍ സലാല ഖബൂസ് ആശുപതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വാഹന ഡിവൈഡറില്‍ ഇടിച്ച് കത്തിയാണ് അപകടമുണ്ടായത്.

SHARE