മമ്മൂട്ടിയുടെ വഴി തടഞ്ഞ് പെണ്‍കുട്ടികള്‍ ( വൈറല്‍ വിഡിയോ )

കാസര്‍കോട്: സിനിമാ താരാങ്ങളോടുള്ള ആരാധകരുടെ പല കഥകളും കേട്ടിട്ടുണ്ട്. കഴിഞ്ഞദിവസം മമ്മൂട്ടിയോടുള്ള ആരാധനമൂത്ത് താരത്തെ രോഡില്‍ തടഞ്ഞു നിര്‍ത്തിയ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടി എവിടെ ചെന്നാലും ആരാധകര്‍ താരത്തെ വളയുകയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ചിലയിടങ്ങളില്‍ ആരാധകരുടെ പ്രവൃത്തി അതിര് കടക്കാറുമുണ്ട്. അപ്പോഴൊക്കെ ശാസിക്കാന്‍ താരം മടിക്കാറുമില്ല.
ഇപ്പോഴിതാ മമ്മൂട്ടിയെ ഒന്ന് കാണാനായി പെരുവഴിയില്‍ തടഞ്ഞിരിക്കുകയാണ് ആരാധികമാര്‍. ഏറ്റവും പുതിയ ചിത്രമായ ഉണ്ടയുടെ ചിത്രീകരണത്തിന് കാസര്‍കോട് എത്തിയപ്പോഴാണ് മമ്മൂട്ടിയെ ആരാധികമാര്‍ വഴി തടഞ്ഞത്.
ദിവസങ്ങളായി മമ്മൂട്ടിയെ കാണാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഒടുവില്‍ രക്ഷയില്ലാതായതോടെയാണ് ആരാധികമാര്‍ കടുംകൈ ചെയ്തത്. എല്ലാദിവസവും ഒരേ വഴിയിലൂടെയാണ് മമ്മൂട്ടി യാത്രചെയ്യുന്നതെന്ന് മനസിലാക്കിയാണ് ഇവര്‍ കാര്‍ തടഞ്ഞ് വിശേഷം ചോദിച്ചത്. ആരാധികമാരെ മെഗാതാരം നിരാശരാക്കിയുമില്ല. സെല്‍ഫിയെടുത്തും കുശലം ചോദിച്ചും സീന്‍ മനോഹരമാക്കിയ ശേഷമാണ് മമ്മൂട്ടി യാത്ര തുടര്‍ന്നത്.

Similar Articles

Comments

Advertismentspot_img

Most Popular