ആരാധകന്റെ സ്‌നേഹം കണ്ട് അദ്ഭുതപ്പെട്ട് നയന്‍താര… പൊട്ടിക്കരഞ്ഞ് ആരാധകന്‍…

തെന്നിന്ത്യന്‍ സിനിമ അടക്കി വാഴുന്ന താരറാണിയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. പൊതുവേ ചാനല്‍ പരിപാടികളില്‍ നിന്നും അകലം പാലിക്കുന്ന നയന്‍താര കൊലമാവ് കോകിലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാനല്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. നയന്‍താരയുടെ കടുത്ത ആരാധകരെയായിരുന്നു പരിപാടിയില്‍ കാണികളായി ക്ഷണിച്ചിരുന്നത്. നയന്‍താരയെ നേരിട്ടുകണ്ട ആരാധകന്‍ പൊട്ടിക്കരയുകയായിരുന്നു. ആരാധകന്റെ സ്‌നേഹം കണ്ടു നയന്‍താരയ്ക്കും അദ്ഭുതമായി. അതിനു മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. നടിയോടുള്ള ഇഷ്ടം മൂത്ത് തന്റെ കയ്യില്‍ ‘നയന്‍താര’ എന്നു പച്ചകുത്തിയിട്ടുമുണ്ടായിരുന്നു ആ ആരാധകന്‍
അതേസമയം തമിഴകത്തും തെലുങ്കിലും നടിക്ക് കൈനിറയെ ചിത്രങ്ങളാണ്. അജിത്ത് നായകനാകുന്ന വിശ്വാസം ആണ് റിലീസിനെത്തുന്ന അടുത്ത ചിത്രം.
വിജയെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നയന്‍താര തന്നെയാണ് നായിക.

Similar Articles

Comments

Advertismentspot_img

Most Popular