സ്ട്രോബെറിക്കകത്ത് നിന്ന് സൂചി ; മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണ

വെല്ലിംഗ്ടണ്‍: മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ സ്ട്രോബെറിക്കകത്ത് നിന്ന് സൂചി കണ്ടെത്തിയതായി പരാതി. ന്യുസീലന്‍ഡിലെ ജെരാള്‍ഡൈനിലാണ് സംഭവം നടന്നത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സെപ്തംബറില്‍ ഓസ്ട്രേലിയയിലാണ് സ്ട്രോബെറിക്കകത്ത് നിന്ന് സൂചി കിട്ടിയതായി ആദ്യം പരാതി ഉയര്‍ന്നത്. തുടര്‍ന്ന് സമാനമായ ഇരുന്നൂറോളം പരാതികള്‍ ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇവയില്‍ പലതും വ്യാജപരാതി ആയിരുന്നുവെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ന്യുസീലന്‍ഡിലും സംഭവം ആവര്‍ത്തിച്ചിരിക്കുന്നത്. ജെരാള്‍ഡൈനിലുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ സ്ട്രോബെറിയില്‍ നിന്നാണ് സൂചി കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു ഉപഭോക്താവ്. ഇതുവരെ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

SHARE