ലോകകപ്പ് തോല്‍വി;താരങ്ങളുടെ പ്രകടനത്തെ കുറിച്ച് വിനോദ് റായി സമിതിക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

മുംബൈ: വനിതാ ട്വന്റി 20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെ കുറിച്ച് ടീം മാനേജ്‌മെന്റ് ഇന്ന് വിനോദ് റായി സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരിശീലകന്‍ രമേഷ് പവാറും , മാനേജര്‍ തൃപ്തി ഭട്ടാചാര്യയും റിപ്പോര്‍ട്ട് കൈമാറുമെന്നാണ് അറിയുന്നത്.
അവസാന 2 മത്സരങ്ങളില്‍ കളിക്കാതിരുന്ന മിതാലി രാജിന്റെ ശാരീരികക്ഷമത സംബന്ധിച്ച വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകും. അതേസമയം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെയും മിതാലി രാജിനെയും വിനോദ് റായി സമിതി കൂടിക്കാഴ്ചയ്ക്ക് വിളിക്കുമെന്നും സൂചനയുണ്ട്. ഹര്‍മന്‍പ്രീത് വഞ്ചനയും നുണയും നിറഞ്ഞ വ്യക്തിയാണെന്ന് മിതാലിയുടെ ഏജന്റ് ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular