ശബരിമല യുവതീപ്രവേശനത്തില്‍ വിശ്വാസികള്‍ക്കൊപ്പം; നടപ്പിലാക്കാത്ത ധാരാളം സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ടല്ലോയെന്നും ജേക്കബ് തോമസ്

പമ്പ: ശബരിമല യുവതീപ്രവേശനത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. നടപ്പിലാക്കാത്ത ധാരാളം സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ടല്ലോയെന്നും ജേക്കബ് തോമസ് പറഞ്ഞു. അവിശ്വാസികള്‍ എന്നൊരു വിഭാഗം കേരളത്തില്‍ രൂപപ്പെടുന്നു. താന്‍ അവര്‍ക്കൊപ്പമല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. യുവതികള്‍ കാത്തിരിക്കണമെന്നും റെഡി ടു വെയ്റ്റ് ക്യാംപയിന്‍ സ്വാഗതം ചെയ്യുന്നുവെന്നും ജേക്കബ് തോമസ് പമ്പയില്‍ പറഞ്ഞു. ശബരിമല ദര്‍ശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

SHARE