കേരള ബ്ലാസ്റ്റേഴ്സിന്റെ ദയനീയ പരാജയം താരങ്ങളുടെ തീരുമാനങ്ങള്‍ക്ക് കൊടുത്ത വിലയെന്ന് പരിശീലകന്‍

കൊച്ചി: ഇന്നലെ ഏറ്റ ദയനീയ പരാജയം കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളുടെ തീരുമാനങ്ങള്‍ക്ക് കൊടുത്ത വിലയാണെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ഇന്നലെ 91ആം മിനുട്ട് വരെ ലീഡ് ചെയ്തു നിന്ന ശേഷം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് രണ്ട് ഗോള്‍ വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ഒരു പെനാള്‍ട്ടി വഴങ്ങിയതായിരുന്നു കളിയുടെ ഗതി മാറ്റിയത്.
തീരുമാനങ്ങളാണ് തോല്‍ക്കാന്‍ കാരണമെന്ന് പറഞ്ഞ ജെയിംസിനോട് റഫറിയിടെ തീരുമാനമാണോ എന്ന് ആരാഞ്ഞപ്പോള്‍ അല്ല എന്നും റഫറിയുടെ തീരുമാനം ശരിയായിരുന്നു എന്നും പറഞ്ഞു. ടാക്കില്‍ ചെയ്യാനുള്ള ക്യാപ്റ്റന്‍ ജിങ്കന്റെ തീരുമാനം ആണ് തെറ്റിയത് എന്ന് ജെയിംസ് പറഞ്ഞു. കളി ഇങ്ങനെ നില്‍ക്കുമ്പോള്‍ ഇത്തരം എളുപ്പമുള്ള അവസരങ്ങള്‍ ഗോളടിക്കാന്‍ ഒരുക്കി കൊടുക്കുന്നത് ശരിയല്ല എന്നും ജെയിംസ് പറഞ്ഞു.
ജംഷദ്പൂര്‍ താരം ചലഞ്ച് കാത്ത് നില്‍ക്കുകയായിരുന്നു അത് തിരിച്ചറിയാതെ ജിങ്കന്‍ അങ്ങനെ ഒരു ടാക്കിളിന് പോകരുതായിരുന്നു എന്നും ജെയിംസ് പറഞ്ഞു. ഇന്നലെ കൂടെ തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണേക്കാള്‍ മോശം അവസ്ഥയില്‍ എത്തിയിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular