ഓള്‍ കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്

3മത് 24 ഫ്രെയിംസ് ഓള്‍ കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് പ്രഖ്യപിച്ചു.
മികച്ച ചിത്രം -Arrow
അഭിനേതാവ് -കണ്ണന്‍ (പൊട്ടന്‍ കുട്ടന്‍ )
സംവിധായകന്‍ -ലിഞ്ചു എസ്തപ്പാന്‍(Arrow)
Child artist -മീനാക്ഷി (Arrow)
ക്യാമറമാന്‍ -നിതീഷ് ആലപ്പുഴ (നീതി )
എഡിറ്റര്‍ -ജൈഫല്‍ ജെയിഫു (Arrow)
മേക്കപ്പ്മാന്‍ -ഷാലു പത്തനംതിട്ട (ഇതുവരെ )
മ്യൂസിക് ഡയറക്ടര്‍ -ജിഷ്ണു സുനില്‍ (ഏയ് മാഷേ )
വേളാങ്കണ്ണി പള്ളിയിലേക്ക് യാത്ര പോയ മലയാളി കുടുംബം തിരുട്ടു ഗ്രാമത്തില്‍ പെട്ടുപോയ കഥയുമായി കടന്നു വന്ന Arrow ആവിഷ്‌കരണത്തിലുള്ള പുതുമയിലൂടെയാണ് വ്യത്യസ്തമാകുന്നത്. ടെക്നിഷ്യന്‍സും അഭിനേതാക്കളും ഒരേ പോലെ മികവുകാരായ ഒരു ചിത്രം കൂടിയാണ് Arrow യെ 24 ഫ്രെയിംസ് ഓള്‍ കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. മികച്ച രണ്ടാമത്തെ ചിത്രം ‘നീതി ‘ 13 വയസുള്ള കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി അവര്‍ക്കുള്ള നീതി പോലീസും കോടതിയും നിഷേധിക്കുബോള്‍ സ്വന്തം അച്ഛന്‍ വാങ്ങി കൊടുക്കുന്ന നീതിയാണ് രണ്ടാമത്തെ മികച്ച ചിത്രമാക്കി മാറ്റിയത്.
3 മത് 24 ഫ്രെയിംസ് short film ഫെസ്റ്റിവലിന് കൊടിയിറങ്ങുബോള്‍ മലയാള സിനിമയിലേക്ക് ഒരു പിടി പുത്തന്‍ താരങ്ങളെ കിട്ടിയെന്നു ഉറപ്പിക്കാം. സംവിധായകന്‍ ലിഞ്ചു എസ്തപ്പാനും, അഭിനേതാവ് കണ്ണന്‍ അരയങ്ങാട്ടിലും നാളെ മലയാള സിനിമയിലേക്ക് മുതല്‍ക്കൂട്ടാകും എന്ന് ഉറപ്പിക്കാം.
ബാല താരമായി വന്ന മീനാക്ഷി തന്റെ കഴിവ് അമര്‍ അക്ബര്‍ അന്തോണിയിലും, ഒപ്പത്തിലും മലയാളികള്‍ക്ക് കാണിച്ചു കൊടുത്തതാണ്. ഒട്ടേറെ തമിഴ് സിനിമകള്‍ക്ക് അസിസ്റ്റന്റ് വര്‍ക്ക് ചെയ്ത നിതീഷ് ആലപ്പുഴ മലയാളത്തിന് ഒരു പ്രതീക്ഷയാണ്. ബെസ്റ്റ് മേക്കപ്പ് മാന്‍ ഷാലുവും എഡിറ്റര്‍ ജൈഫല്‍ ജൈഫു ഉം, മ്യൂസിക് ഡയറക്ടര്‍ ജിഷ്ണു സുനിലും ഈ ഫെസ്റ്റിവലിലൂടെ മലയാളത്തിന് കിട്ടിയ സംഭാവനകളാണ്.
പൊട്ടന്‍ കുട്ടനും, കടലിന്റെ മക്കളുടെ കഥ പറഞ്ഞ തിര എന്ന ഷോര്‍ട്ട് ഫിലിമും പ്രത്യേക ജൂറി പരാമര്‍ശം നേടിയതാണ്.
ഡിസംബര്‍ 31 ന് കാഞ്ഞങ്ങാട് ഫെസ്റ്റിവലില്‍ വെച്ച് അവാര്‍ഡ് ദാനം നടത്തുമെന്ന് കണ്‍വീനര്‍ മോഹനന്‍ കരിവീട്ടില്‍ അറിയിച്ചു

Similar Articles

Comments

Advertismentspot_img

Most Popular