സണ്ണി ലിയോണിന്റെ ആദ്യമായി മലയാളചിത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സണ്ണി ലിയോണിന്റെ ആദ്യമായി മലയാളചിത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സണ്ണി ലിയോണ്‍ ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ‘രംഗീല’ എന്ന് പേരിട്ടിരിക്കുന്ന സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ലിയോണിനോടൊപ്പം ദേശീയ പുരസ്‌കാര ജേതാക്കളായ സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍ എന്നിവരുണ്ടാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കൂടാതെ അജു വര്‍ഗീസ്, രമേശ് പിഷാരടി തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.
ജയലാല്‍ മേനോനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും അണിയറക്കാര്‍ പുറത്തുവിട്ടു. തന്റെ മലയാള സിനിമയിലെ അരങ്ങേറ്റത്തില്‍ ഏറെ ആവേശമുണ്ടെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് സണ്ണി ലിയോണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
മുന്‍പ് ചില മലയാളം പ്രോജക്ടുകളുമായി ബന്ധപ്പെട്ട് സണ്ണി ലിയോണിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളിലൊന്നും സണ്ണി ലിയോണ്‍ പ്രതികരിച്ചിരുന്നില്ല. ഫെയറി ടെയ്ല്‍ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. ജോസഫ് വര്‍ഗീസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വണ്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം തീയേറ്ററുകളിലെത്തിക്കും.
പോണ്‍ ഇന്റസ്ട്രിയിലെ കരിയര്‍ അവസാനിപ്പിച്ച് 2012ലാണ് സണ്ണി ലിയോണ്‍ ബോളിവുഡിലേക്ക് എത്തുന്നത്. ജിസം 2 ആയിരുന്നു ആദ്യ ഹിന്ദി ചിത്രം. ഷൂട്ടൗട്ട് അറ്റ് വഡാല, ജാക്പോട്ട്, രാഗിണി എംഎംഎസ് 2 തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ അവരുടേതായി പിന്നാലെയെത്തി.

Similar Articles

Comments

Advertismentspot_img

Most Popular