രഹന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായ ആറ് പേര്‍ക്ക് ജാമ്യം

കൊച്ചി: രഹന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു രഹ്നയ്‌ക്കെതിരെ കേസെടുത്തത്.താന്‍ ഒരു മതവിശ്വാസിയാണ്. അതുകൊണ്ടുതന്നെ തനിക്ക് അവിടെ പോകാനുള്ള അവകാശമുണ്ടായിരുന്നു. താന്‍ ഒരുതരത്തിലും മതവിശ്വാസത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും രഹ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേസ് അനാവശ്യമാണെന്നും യുവതികള്‍ക്കും ശബരിമലയില്‍ പോകാമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് വ്രതമെടുത്താണ് ക്ഷേത്രത്തില്‍ പോയതെന്നും രഹന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ രഹനയുടെ സന്ദര്‍ശനം ശബരിമലയില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കിയെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലേക്ക് നീങ്ങിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതു പരിശോധിച്ചശേഷമാണ് കോടതി നടപടി. അതേസമയം ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായ ആറ് പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular