ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞ കോഹ് ലി വിമര്‍ശനങ്ങള്‍ക്ക് മറുപടി രംഗത്ത്

ന്യൂഡല്‍ഹി: വിദേശ കളിക്കാരെയാണ് ഇഷ്ടമെന്ന് പറഞ്ഞ ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞതിന്റെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ട്വിറ്ററിലൂടെയാണ് കോഹ്ലി വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി രംഗത്തെത്തിയത്.
ട്രോളുകള്‍ തനിക്ക് പുതുമയല്ലെന്ന് പറയുന്ന കോഹ്ലി ഇന്ത്യന്‍ താരങ്ങള്‍ എന്ന ആരാധകന്റെ പരാമര്‍ശത്തിനാണ് താന്‍ അങ്ങനെ മറുപടി നല്‍കിയതെന്ന് വിശദീകരിക്കുന്നു. എല്ലാവര്‍ക്കും അവരുടെ ഇഷ്ടങ്ങള്‍ പിന്തുടരാന്‍ സ്വാതന്ത്ര്യം ഉണ്ട്. ഞാന്‍ അതിനെ അനുകൂലിക്കുന്നു. ദീപങ്ങളുടെ ഈ ഉത്സവകാലത്ത് ആരാധകര്‍ക്ക് സ്നേഹവും സമാധാനവും നേരുന്നുവെന്നും കോഹ്ലി ട്വീറ്റില്‍ വ്യക്തമാക്കി.

കോഹ്ലിക്ക് അമിതപ്രശസ്തി ലഭിക്കുന്നതായും കോഹ്ലിയേക്കാള്‍ ഇംഗ്ലിഷ്, ഓസ്ട്രേലിയന്‍ കളിക്കാരുടെ കളി കാണുന്നതാണ് താല്‍പര്യമെന്നുമുള്ള ഒരു ക്രിക്കറ്റ് ആരാധകന്റെ വാക്കുകള്‍ക്കെതിരെയുള്ള കോഹ്ലിയുടെ പ്രതികരണമാണു വിവാദമായത്. തന്റെ മൊബൈല്‍ ആപ്ലിക്കേഷ്ന്‍ പുറത്തിറക്കുന്ന വേളയില്‍ ആരാധകരുമായി സംവദിക്കുമ്പോഴാണ് വീഡിയോ സന്ദേശത്തിലൂടെ കോഹ്ലി വിവാദ പരാമര്‍ശം നടത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular