കാലിഫോര്‍ണിയയില്‍ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയില്‍ തൗസന്‍ഡ് ഓക്സ് അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ തോക്കുധാരിയെ പിന്നീട് വെടിവെച്ചു കൊന്നതായി പോലീസ് അറിയിച്ചു. ആക്രമണത്തില്‍ ഡെപ്യൂട്ടി പോലീസ് ഓഫീസര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിന് പേര്‍ തടിച്ചുകൂടിയിരുന്ന തൌസന്‍ഡ് ഓക്സിലെ നൈറ്റ്ക്ലബ്ബില്‍ മുഖം പാതി മറച്ചെത്തിയയാള്‍ വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷിയായ ടെയ്ലര്‍ വിറ്റ്ലര്‍ പോലീസിനോടു പറഞ്ഞു. രാത്രി 11.30ഓടെയാണ് ആക്രമണം ഉണ്ടായത്. ആരെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ കസ്റ്റഡിയിലെടുത്തത് സംബന്ധിച്ചും കൃത്യമായ വിവരങ്ങളില്ല. പൊലീസെത്തിയ സമയത്തും വെടിവെപ്പ് തുടരുകയായിരുന്നു. വാതിലിനടുത്തു നില്‍ക്കുകയായിരുന്ന കാവല്‍ക്കാരനെ വെടിവെച്ചശേഷം തോക്കുധാരി ക്ലബിലുണ്ടായിരുന്നവര്‍ക്കു നേരെ തുരുതുരാ വെടിവെടിവെക്കുകയായിരുന്നു. ജനലുകള്‍ വഴിയും മറ്റുമാണ് പലരും രക്ഷപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം.

SHARE