പൃഥ്വിരാജിനൊപ്പം മഞ്ഞില്‍ കളിക്കുന്ന കങ്കണയുടെ ഫോട്ടോ വൈറലാകുന്നു

പൃഥ്വിരാജിനൊപ്പം മഞ്ഞില്‍ കളിക്കുന്ന കങ്കണയുടെ ഫോട്ടോ വൈറലാകുന്നു. മണാലിയിലായിരുന്നു കങ്കണ റണാവത്തിന്റെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷം. സഹോദരീപുത്രന്‍ പൃഥ്വിരാജിനൊപ്പമായിരുന്നു ആഘോഷം. പൃഥ്വിരാജിന്റെ ആദ്യത്തെ ദീപാവലി ആഘോഷമാണിത്. കങ്കണയുടെ സഹോദരി രംഗോലിയും കുടുംബവും ഒപ്പമുണ്ടായിരുന്നു.
മഞ്ഞില്‍ കളിക്കുന്ന കങ്കണയുടെ ഫോട്ടോ സഹോദരി രംഗോലി ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവിടെ കങ്കണയ്ക്ക് സ്വന്തമായി ഒരു ബംഗ്ലാവുണ്ട്. വീടിന്റെയും മഞ്ഞില്‍ കളിക്കുന്നതിന്റെയും ഒട്ടേറെ ഫോട്ടോകള്‍ രംഗോലി പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പൃഥ്വിരാജിനെ എടുത്ത് നില്‍ക്കുന്ന കങ്കണയുടെ ഫോട്ടോയാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്.
കുടുംബത്തോടുള്ള സ്നേഹമാണ് അനന്തമായ സന്തോഷമെന്ന് രംഗോലി ട്വിറ്ററില്‍ കുറിച്ചു.
കങ്കണയുടെ സഹോദരന്‍ അക്ഷിത്തിന്റെ കാമുകി ദീപാവലി ആഘോഷിക്കാന്‍ ഒപ്പമുണ്ടെന്നും അത് കൊണ്ട് കുടുംബത്തോടൊപ്പമാണ് ഇത്തവണത്തെ ആഘോഷമെന്നും കങ്കണ നേരത്തെ ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.
മണികര്‍ണിക ദി ക്വീന്‍ ഓഫ് ത്സാന്‍സി എന്ന സിനിമയാണ് കങ്കണയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ സംവിധാനത്തിലും കങ്കണ പങ്കാളിയാണ്.

SHARE