കെവിന്റേതു ദുരഭിമാനക്കൊലയെന്നു കോടതി : വിചാരണ ആറു മാസത്തിനകം

കോട്ടയം: കെവിന്‍ പി. ജോസഫിന്റേതു ദുരഭിമാനക്കൊലയെന്നു കോടതി വിധിച്ചു. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയ വിവാഹം കഴിക്കാനൊരുങ്ങിയതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയപ്പോള്‍ മുങ്ങിമരിച്ച നട്ടാശേരി സ്വദേശി കെവിന്‍ പി. ജോസഫിന്റേതു ദുരഭിമാനക്കൊലയെന്നു കോടതി വിധിച്ചു. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കും. കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി നാലാണു സാഹചര്യങ്ങള്‍ പരിശോധിച്ചു ദുരഭിമാനക്കൊലയാണെന്നു വിധിച്ചത്. പൊലീസും പ്രൊസിക്യൂഷനും ദുരഭിമാനക്കൊലയാണെന്നു വാദിച്ചിരുന്നു. കൊല്ലം തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലെ വിരോധം മൂലം നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം കെവിനെയും ബന്ധുവിനെയും മേയ് 28നു തട്ടിക്കൊണ്ടു പോയി. ചാലിയക്കരയില്‍ വച്ചു കാറില്‍നിന്ന് ഇറങ്ങിയോടിയ കെവിന്‍ തൊട്ടടുത്ത തോട്ടില്‍ മുങ്ങി മരിച്ചു

SHARE