സന്നിധാനത്തും പരിസരത്തും വന്‍ പോലീസ് സുരക്ഷ : സന്നിധാനത്ത് വനിതാ പോലീസുകാരും

പമ്പ: ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കാനിരിക്കേ സന്നിധാനത്തും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി. സന്നിധാനത്ത് 50 വയസിന് മുകളിലുള്ള 15 വനിതാ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
പമ്പയില്‍ നൂറു വനിതാപോലീസുകാരെ എത്തിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ അമ്പത് വയസ്സിന് മുകളിലുള്ള 15 പേരെക്കൂടി സന്നിധാനത്ത് എത്തിക്കാനാണ് നീക്കം. ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആറുമേഖലകളിലായി 3000 പോലീസുകാരെയാണ് ശബരിമലയില്‍ നിയോഗിച്ചിട്ടുള്ളത്. യുവതികള്‍ ദര്‍ശനത്തിനുവന്നാല്‍ തടസ്സമുണ്ടാക്കാന്‍ അനുവദിക്കില്ല, എന്നാല്‍, വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും പോലീസ് പറഞ്ഞു. തുലാമാസ പൂജാസമയത്തുണ്ടായ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കരുതെന്നും ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular