ആ താരം മെസിക്കു തുല്യന്‍; ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്,എത്ര വേഗതയില്‍ ഓടുമ്പോഴും പന്തു താരത്തിനൊപ്പം തന്നെയുണ്ടാവും

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം ആന്റണി മാര്‍ഷ്യല്‍ പന്തടക്കത്തില്‍ മെസിക്കു തുല്യനാണെന്ന് ക്ലബിലെ സഹതാരം സെര്‍ജിയോ റൊമേരോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് റൊമേരോ മാര്‍ഷ്യലിനെ കുറിച്ച് സംസാരിച്ചത്. ‘

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് മാര്‍ഷ്യല്‍. മെസി കഴിഞ്ഞാല്‍ പന്തു കാലില്‍ ഒട്ടിച്ചു വെച്ച പോലെ മുന്നേറുന്ന ഒരു താരത്തയെ ഞാന്‍ കണ്ടിട്ടുള്ളു. അതു മാര്‍ഷ്യലാണ്. എത്ര വേഗതയില്‍ ഓടുമ്പോഴും പന്തു താരത്തിനൊപ്പം തന്നെയുണ്ടാവും.’
‘പന്തുമായി ഓടുന്നതു മാത്രല്ല, മെസിയുമായി മറ്റു ചില കാര്യങ്ങളില്‍ കൂടി മാര്‍ഷ്യലിനു സാദൃശ്യമുണ്ട്. അപാര വേഗതയില്‍ ഓടിക്കൊണ്ടിരിക്കുന്നതിന്റെ തൊട്ടടുത്ത നിമിഷം പന്തു സ്റ്റോപ്പ് ചെയ്യാനും താരത്തിനു കഴിയും. അതിനൊപ്പം എതിര്‍താരങ്ങളെ മറികടന്ന് മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കാനും ഫ്രഞ്ച് താരത്തിനു കഴിയും.’ റൊമേരോ പറഞ്ഞു.
മാര്‍ഷ്യല്‍ യുണൈറ്റഡിലെത്തുന്നതിനു മുന്‍പ് തന്നെ താന്‍ സഹതാരങ്ങളോട് താരത്തെ പറ്റി പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും റൊമേരോ പറഞ്ഞു. വാന്‍ഗാല്‍ പരിശീലകനായിരുന്ന സമയത്ത് യുണൈറ്റഡിലെത്തിയ മാര്‍ഷ്യല്‍ ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ക്ലബിനൊപ്പം കാഴ്ച വെക്കുന്നത്. യുണൈറ്റഡിന്റെ ഈ മാസത്തെ താരമായി തിരഞ്ഞെടുത്തത് മാര്‍ഷ്യലിനെയായിരുന്നു.

അര്‍ജന്റീനയുടെ പ്രധാന ഗോള്‍കീപ്പര്‍മാരിലൊരാളായ റൊമേരോ യുണൈറ്റഡിലെത്തുന്നതിനു മുന്‍പും മാര്‍ഷ്യലിനൊപ്പം കളിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ക്ലബ് സാംപ്ദോറിയയുടെ താരമായിരുന്ന റൊമേരോ 2013-14 സീസണില്‍ മാര്‍ഷ്യലിന്റെ മുന്‍ ക്ലബായ മൊണാക്കോക്കു വേണ്ടി ഗോള്‍ വല കാത്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular