ഡിസംബറില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവും ലക്‌നൗവില്‍ മുസ്ലീം പള്ളി നിര്‍മ്മാണവും ആരംഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍

ന്യൂഡല്‍ഹി: ഡിസംബറില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ രാംവിലാസ് വേദാന്തി. ഇതോടൊപ്പം മുസ്ലിം പള്ളിയുടെ നിര്‍മാണം ലക്നൗവില്‍ ആരംഭിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇതിനായി ഓര്‍ഡനന്‍സിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രത്യേക ഓര്‍ഡിനന്‍സ് കൂടാതെതന്നെ ഉഭയകക്ഷി സമ്മതത്തോടെ രണ്ട് ആരാധനാലയങ്ങളുടെയും നിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് കഴിഞ്ഞ സെപ്തംബറില്‍ വേദാന്തി പ്രഖ്യാപിച്ചിരുന്നു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി വേണ്ടിവന്നാല്‍ 1992-ലേതുപോലുള്ള ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആര്‍.എസ്.എസ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അയോധ്യാ കേസില്‍ തീര്‍പ്പുകല്പിക്കുന്നത് മാറ്റിവെക്കാനുള്ള സുപ്രീംകോടതി തീരുമാനം ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ആര്‍.എസ്.എസ്. സഹകാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular