ഐശ്വര്യറായ് വിവാഹമോചനത്തിന് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും പാര്‍ട്ടി നേതാവുമായ തേജ് പ്രതാപ് യാദവ് ഒരുങ്ങുന്നു. വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് ഹര്‍ജി നല്‍കിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പറ്റ്‌ന കോടതിയിലാണ് വെള്ളിയാഴ്ച ഹര്‍ജി ഫയല്‍ ചെയ്തത്.

2018 മേയ് 12ന് ആയിരുന്നു ആര്‍ജെഡി നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ വിവാഹം. ഏതാനും നാളുകളായി ഇരുവരും പിരിയുകയാണെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ ഐശ്വര്യ രാഷട്രീയത്തില്‍ ഇറങ്ങുന്നതായും സൂചനകളുണ്ടായിരുന്നു.

ഹോട്ട്‌ലുക്കില്‍ ഐശ്വര്യ റായ്, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

വലിയ ആര്‍ഭാടമായാണ് തേജ് പ്രതാപിന്റെയും ഐശ്വര്യ റായിയുടെയും വിവാഹം നടന്നത്. സംസ്ഥാന, കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ജയില്‍ ശിക്ഷയനുഭവിക്കുന്ന ലാലുപ്രസാദ് യാദവും വിവാഹത്തില്‍ പങ്കെടുക്കാന്‍ പരോളില്‍ ഇറങ്ങിയിരുന്നു.

വിവാഹത്തില്‍ പങ്കെടുക്കാനും ലാലു പ്രസാദ് യാദവിനെ കാണാനുമെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ ബഹളം വിവാഹ വേദിയെ അലങ്കോലമാക്കിയതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
മാറിടം കൈകൊണ്ട് മറച്ച് താരം ; ഫാഷന്‍ വീക്കെന്‍ഡ് 2018ല്‍ പങ്കെടുക്കാന്‍ എത്തിയ ഐശ്വര്യയെ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം ചതിച്ചു… (വിഡിയോ വൈറല്‍)

SHARE