ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടൂ…… !! ജീവിതത്തിലെ മാറ്റം ആസ്വദിക്കൂ

ചെറും നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്. എന്നാല്‍ അധികം കുറുക്കു വഴികള്‍ തേടി ബുദ്ധിമുട്ടണ്ട. ചെറുപ്പം നിലനിര്‍ത്താന്‍ എളുപ്പ വഴിയുണ്ടെന്നാണ് ഒരു പുതിയ പഠനം പറയുന്നത്. ആരോഗ്യകരമായ ലൈംഗികതയാണ് ചെറുപ്പമാകാനുള്ള വഴി. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒരു വ്യക്തിയെ 15 വര്‍ഷം ചെറുപ്പമായി തോന്നിപ്പിക്കുമത്രേ.
നിയോ ജി എന്ന സ്ഥാപനം നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കല്‍, അവധി ദിവസങ്ങളിലെ ഔട്ടിങ്, പങ്കാളിയോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കുക ഇതെല്ലാം ചെറുപ്പമാകാന്‍ സഹായിക്കും. അന്‍പതും അതില്‍ കൂടുതലും പ്രായമുള്ളവര്‍ വര്‍ഷത്തില്‍ നാലു തവണയെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും 16 തവണ വ്യായാമം ചെയ്യുകയും ജോലിയില്‍നിന്നു ചെറിയ അവധി എടുക്കുകയും ചെയ്യുന്നത് ചെറുപ്പമായി തോന്നാന്‍ സഹായിക്കുമെന്നും സര്‍വേ ഫലം പറയുന്നു. വളരെയധികം ആക്ടീവ് ആയ ആളുകള്‍ക്ക്, ഒന്നും ചെയ്യാന്‍ താല്‍പര്യമില്ലാതെ ഇരിക്കുന്ന ആളുകളെക്കാള്‍ 12 വയസ്സു വരെ പ്രായം കുറവുള്ളതായി തോന്നും.
ഒരാള്‍ക്ക് അവനവനെത്തന്നെ നോക്കിക്കാണാനും ജീവിതത്തിലെ ഏറ്റവും മികച്ച കാര്യങ്ങള്‍ ആസ്വദിക്കാനും പ്രായം ഒരു തടസ്സമല്ലെന്ന് ഈ സര്‍വേ ഫലം പറയുന്നു

ലൈംഗികതയുടെ അതിപ്രസരം: പൂനം പാണ്ഡെ നായികയാകുന്ന പുതിയ സിനിമയുടെ ട്രെയിലര്‍ വൈറല്‍

SHARE