അര്‍ജുനെതിരെ മീ ടു ആരോപണം ഉന്നയിച്ച ശ്രുതി ഹരിഹരന്‍ വിവാഹിതയെന്ന് റിപ്പോര്‍ട്ട്;’വിവാഹിതയെന്ന് അറിഞ്ഞാല്‍ അവസരങ്ങള്‍ കുറയുമെന്ന് ഭയം

നടന്‍ അര്‍ജുനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടി ശ്രുതി ഹരിഹരന്‍ വിവാഹിതയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അര്‍ജുനെതിരെ നല്‍കിയ രേഖാമൂലമുള്ള പരാതിയിലാണ് വിവാഹിതയാണെന്ന കാര്യം ശ്രുതി അറിയിച്ചിരിക്കുന്നത്. വിവാഹിതയാണെന്ന കാര്യം നടി ഇതുവരെ പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നില്ല. കുറച്ചുമാസങ്ങള്‍ക്കുമുന്‍പ് ശ്രുതി രഹസ്യവിവാഹം കഴിച്ചിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകളെ നിഷേധിച്ച താരം എല്ലാവരെയും അറിയിച്ച ശേഷമെ വിവാഹം കഴിക്കൂ എന്നറിയിച്ചിരുന്നു. രാംകുമാറുമായുള്ള വിവാഹവാര്‍ത്തകള്‍ നിഷേധിച്ച് മുന്‍പ് ശ്രുതി പറഞ്ഞതിങ്ങനെ: ”വാര്‍ത്ത എന്നെയും ഞെട്ടിച്ചു. താരങ്ങള്‍ രഹസ്യമായി വിവാഹം കഴിക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ച് അങ്ങനെ രഹസ്യമായി വിവാഹം കഴിക്കേണ്ട ഒരു കാരണവുമില്ല. ബന്ധങ്ങളെപ്പറ്റി തുറന്നുപറയുന്നയാളാണ് ഞാന്‍. സിനിമയില്‍ വരുന്നതിന് മുന്‍പെ രാം കുമാറെ എനിക്കറിയാം. വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍, ഉറപ്പായും എല്ലാവരെയും അറിയിക്കും.”വിവാഹിതയെന്ന് അറിഞ്ഞാല്‍ അവസരങ്ങള്‍ കുറയുമെന്ന് ഭയന്നാണ് ശ്രുതി വിവരം മറച്ചുവെച്ചതെന്നാണ് ചിലരുടെ ആരോപണം.
അടുത്തിടെയാണ് നടന്‍ അര്‍ജുനെതിരെ ലൈംഗികാരോപണവുമായി ശ്രുതി രംഗത്തുവന്നത്. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത നിപുണന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് അര്‍ജുന്‍ മോശമായി പെരുമാറിയെന്നാണ് ശ്രുതിയുടെ പരാതി. മലയാളിയായ ശ്രുതി കന്നഡ സിനിമകളില്‍ സജീവമാണ്

Similar Articles

Comments

Advertismentspot_img

Most Popular