അനുശ്രീയെ വൃക്ഷതൈയോടുപമിച്ച് ലാല്‍ ജോസ്…’താന്‍ നട്ട വൃക്ഷതൈ ഒരു വന്‍വൃക്ഷമാകുന്നത് നോക്കിക്കാണുന്ന കര്‍ഷകന്റെ മാനസികാവസ്ഥയിലാണ് ഞങ്ങള്‍

‘താന്‍ നട്ട വൃക്ഷതൈ ഒരു വന്‍വൃക്ഷമാകുന്നത് നോക്കിക്കാണുന്ന കര്‍ഷകന്റെ മാനസികാവസ്ഥായിലാണ് ഞങ്ങള്‍ ..!”. അനുശ്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഓട്ടര്‍ഷ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് സംവിധായകന്‍ ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ.

താന്‍ നട്ട വൃക്ഷതൈ ഒരു വന്‍വൃക്ഷമാകുന്നത് നോക്കിക്കാണുന്ന കര്‍ഷകന്റെ മാനസികാവസ്ഥായിലാണ് ഞങ്ങള്‍ ..!
അനുശ്രീ നായികയും നായകനും ഒക്കെയാകുന്ന ‘ഓട്ടര്‍ഷ’ എന്ന കൊച്ചു ചിത്രമാണ് ഞങ്ങള്‍ അടുത്തതായി റിലീസ് ചെയ്യുന്നത് ..
ഈ നല്ല ചിത്രം നിങ്ങള്‍ക്കിഷ്ട്ടപെടുമെന്ന വിശ്വാസത്തോടെ,

എല്‍ ജെ ഫിലിംസ്

സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ലാല്‍ ജോസിന്റെ എല്‍.ജെ ഫിലിംസാണ് തിയറ്ററുകളിലെത്തിക്കുക

ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് സിനിമ. സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെയാണ് സിനിമയില്‍ ഉണ്ടാവുക.

‘ജെയിംസ് ആന്റ് ആലീസി’ന് ശേഷം ഛായാഗ്രാഹകന്‍ കൂടിയായ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഓട്ടര്‍ഷ’യില്‍ ഓട്ടോറിക്ഷ ഡ്രൈവറായ അനിത എന്ന കേന്ദ്ര കഥാപാത്രമാണ് അനുശ്രീയ്ക്ക്. അനുശ്രീയ്‌ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനേതാക്കളാകുന്നു. മറിമായം ഫെയിം ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...