ശബരിമല വിഷയം; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗം ഇന്ന്. തമിഴ്‌നാട്, ആന്ധ്രാ, തെലുങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലെ ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രിമാര്‍, വകുപ്പ് സെക്രട്ടറിമാര്‍, ദേവസ്വം കമ്മീഷണര്‍മാര്‍, ഉന്നതദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേരുന്നയോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ബോര്‍ഡ് അംഗം, ദേവസ്വം കമ്മീഷണര്‍,സംസ്ഥാന പൊലീസ് മേധാവി ,ദേവസ്വം വകുപ്പ് സെക്രട്ടറി, വിവിധ വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിക്കും.
കൂടുതല്‍ ഭക്തരെത്തുന്ന ഇതര സംസ്ഥാനങ്ങളെന്ന നിലയില്‍ ശബരിമല മണ്ഡലകാലത്തിനു മുമ്പുള്ള പതിവു യോഗമാണെങ്കിലും യുവതി പ്രവേശമടക്കം കലുക്ഷിതമായ അന്തരീക്ഷത്തില്‍ യോഗത്തിനു പ്രത്യേകം പ്രാധാന്യമുണ്ട്. ആന്ധ്രയില്‍ നിന്നുള്ള മാധവിയെന്ന ഭക്ത തുലാമാസ പൂജ സമയത്ത് ദര്‍ശനത്തിനെത്തിയിരുന്നെങ്കിലും പ്രതിഷേധം കാരണം സാധിച്ചിരുന്നില്ല.
എന്നാല്‍ യുവതീ പ്രവേശത്തിലെ സുപ്രീംകോടതി നടപ്പാക്കാന്‍ പ്രതിജ്ഞാബന്ധമാണ് എന്ന കാര്യം സര്‍ക്കാര്‍ മന്ത്രിമാരെ അറിയിച്ചേക്കും. ഏര്‍പ്പെടുത്തുന്ന കനത്ത സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ഡി.ജി.പി തന്നെ യോഗത്തെ അറിയിച്ചേക്കും. കൂടാതെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു കൂടുതല്‍ പൊലീസിനെ മന്ത്രിമാരോട് ആവശ്യപ്പെട്ടേക്കും.
മാത്രമല്ല സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി നിലയ്ക്കല്‍ മുതല്‍ പമ്പവരെ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണെന്നതും, ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനത്തെ കുറിച്ച് ഇതര സംസ്ഥാനങ്ങളില്‍ വലിയ പ്രാധാന്യത്തോടെയുള്ള അറിയിപ്പ് അതാത് സംസ്ഥാനങ്ങളില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടേക്കും.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോക്ക് നാശത്തിലേക്കെന്ന് ഗാംഗുലിയുടെ മുന്നറിയിപ്പ്

Similar Articles

Comments

Advertismentspot_img

Most Popular