ജംഷേദ്പുര്‍ എഫ്.സി.ക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

ജംഷേദ്പുര്‍:ജംഷേദ്പുര്‍ എഫ്.സി.ക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. രണ്ട് ഗോളിന്റെ ലീഡ് വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷേദ്പുര്‍ എഫ്.സി.ക്കെതിരേ സമനില നേടി. 86-ാം മിനിറ്റില്‍ മലയാളി താരം സി.കെ. വിനീത് നേടിയ ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് സമനില നേടിയത്. പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും മടക്കമില്ലാത്ത രണ്ട് ഗോളിന് ലീഡ് വഴങ്ങുകയും ചെയ്തശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്.
മൂന്നാം മിനിററ്റില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ ടിം കാഹിലും 31-ാം മിനിറ്റില്‍ മൈക്കല്‍ സൂസൈരാജുമാണ് ജംഷഡ്പുര്‍ എഫ്.സി.യുടെ ഗോളുകള്‍ നേടിയത്.
ഓസ്‌ട്രേലിയന്‍ താരമായ കാഹിലിന്റെ ലീഗിലെ ആദ്യ ഗോളാണിത്. 71-ാം മിനിറ്റില്‍ സ്ലാവിസ്ല സ്റ്റോയാനോവിച്ചാണ് ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഒരു ഗോള്‍ മടക്കിയത്. 55-ാം മിനിറ്റില്‍ ഒരു പെനാല്‍റ്റി പാഴാക്കിയ ശേഷമാണ് സ്റ്റോയാനോവിച്ച് ഒരു ഗോള്‍ മടക്കിയത്. 86-ാം മിനിറ്റില്‍ സെയ്മിന്‍ലെന്‍ ഡൗംഗല്‍ ബോക്‌സില്‍ നിന്ന് കൊടുത്ത പാസാണ് വിനീത് ഗോളാക്കിയത്.
ഇരു ടീമുകളും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഈ സീസണില്‍ തോറ്റിട്ടില്ല. എന്നാല്‍, കേരള ബ്ലാസ്റ്റേഴ്സിനും ജംഷേദ്പുരിനും ഓരോ ജയം മാത്രമേയുള്ളൂ. ബ്ലാസ്റ്റേഴ്സ് രണ്ടുതവണ സമനില വഴങ്ങിയപ്പോള്‍ ജംഷേദ്പുര്‍ മൂന്നുതവണ കുരുങ്ങി. ഇരു ടീമുകള്‍ക്കും ലീഗില്‍ തിങ്കളാഴ്ച വേണ്ടത് ജയം മാത്രം. ജംഷേദ്പുര്‍ ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം. ലീഗില്‍ മൂന്നു മത്സരങ്ങളില്‍ അഞ്ചു പോയന്റുമായി ഏഴാമതാണ് ബ്ലാസ്റ്റേഴ്സ്. നാലു മത്സരങ്ങളില്‍ ആറ് പോയന്റുമായി ജംഷേദ്പുര്‍ അഞ്ചാമതാണ്.

നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 224 റണ്‍സിന്റെ കൂറ്റന്‍ വിജയം.!

Similar Articles

Comments

Advertismentspot_img

Most Popular