പ്രധാനമന്ത്രി പറയുന്നത് നുണ: യുഎഇ ഭരണാധികാരി, പ്രധാനമന്ത്രിയെയാണ് ഇക്കാര്യം ആദ്യം അറിയിച്ചത്, ഇതിനു നന്ദി പറഞ്ഞു കൊണ്ടു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുമുണ്ട് , യുഎഇ ഭരണാധികാരിയെ പറ്റി കള്ളം പറഞ്ഞ്, യൂസഫലിക്ക് അവിടെ ജീവിക്കാന്‍ കഴിയുമോ? എന്നും മുഖ്യമന്ത്രി

കൊച്ചി: കേരളത്തിന്റെ പ്രളയദുരിതാശ്വാസത്തിന് 700 കോടി രൂപ യുഎഇ വാഗ്ദാനം ചെയ്തിട്ടില്ലെന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ ഇപ്പോള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പറയുന്നതു തെറ്റാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബി ശക്തി സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
യുഎഇ ഭരണാധികാരി, ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. ഇതിനു നന്ദി പറഞ്ഞു കൊണ്ടു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുമുണ്ട്. യുഎഇ ഭരണാധികാരിയില്‍ നിന്ന് അനുമതി വാങ്ങിയാണ് എം.എ.യൂസഫലി ഇക്കാര്യം തന്നോടു പറഞ്ഞതും താനതു പുറത്തു പറഞ്ഞതും. യുഎഇ ഭരണാധികാരിയെ പറ്റി കള്ളം പറഞ്ഞ്, യൂസഫലിക്ക് അവിടെ ജീവിക്കാന്‍ കഴിയുമോ? വിദേശത്തു പോകാന്‍ മന്ത്രിമാര്‍ക്ക് അനുമതി ലഭിക്കാത്തതു പുനര്‍നിര്‍മാണ ധനസമാഹരണത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. പുനര്‍നിര്‍മാണത്തിനു പ്രത്യേക പാക്കേജ് അനുവദിക്കാനും വായ്പാപരിധി വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പക്ഷേ, എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിക്കാന്‍ പറ്റില്ലെന്നും പിണറായി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular