മന്ത്രിയുടെ പണി പൂജാരിമാരുടെ അടിവസ്ത്രം പരിശോധിക്കലാണോ ?

സ്വന്തം ലേഖകന്‍
ശബരിമല വിഷയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ തുടരുന്നു. മന്ത്രിമാരും പന്തളം രാജകുടുംബവും തമ്മിലാണ് പ്രധാനമായും വാക്കുതര്‍ക്കം നടക്കുന്നത്. മന്ത്രി ജി. സുധാകരനെതിരെ പന്തളം രാജകുടുംബാംഗം പി. ശശികുമാരവര്‍മ. അടിവസ്ത്രമിടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കേണ്ടെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പന്തളം രാജകുടുബാംഗം ശശികുമാര്‍ വര്‍മ രംഗത്തെത്തി. പൂജാരിമാര്‍ക്ക് അടിവസ്ത്രം ഉണ്ടോ എന്ന് പരിശോധിക്കുന്ന പണികൂടി മന്ത്രിക്കുണ്ട് എന്ന് ഇപ്പോഴാണ് മനസിലായതെന്ന് അദ്ദേഹം പരിഹസിച്ചു. ആറുകോടി ജനങ്ങളുടെ വിശ്വാസത്തേക്കാള്‍ വലുതാണ് സുപ്രീംകോടതിയിലെ നാലു ജഡ്ജിമാരുടെ വിധിയെന്ന് കരുതുന്ന ഭരണാധികാരികളാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയില്‍ അയ്യപ്പസേവാസമാജം സംഘടിപ്പിച്ച അയ്യപ്പമഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ഹര്‍ത്താലിന് കടപൂട്ടുന്ന ലാഘവത്തോടെയാണ് തന്ത്രി ശബരിമല നട അടച്ചിടുമെന്ന് മന്ത്രി സുധാകരന്‍ പറഞ്ഞതും വിവാദമായിരുന്നു. സന്നിധാനത്ത് യുവതികള്‍ എത്തിയാല്‍ നട അടച്ചിട്ട് നാട്ടിലേക്കു പോകുമെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞതാണ് മന്ത്രിയുടെ പ്രതികരണത്തിന് കാരണം തന്ത്രിയുടെ നിലപാട് കേരളം ചര്‍ച്ച ചെയ്യണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയിലുണ്ടായത്. ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാലചരിത്രം നോക്കേണ്ടതില്ല. ധൈര്യമുള്ളവര്‍ പോയാല്‍ മതി, ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ തിരിച്ചുപോയത് നിരാശാജനകമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular