സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിന് 41 പൈസയും ഡീസലിന് 35 പൈസയുമാണ് കുറഞ്ഞത്.രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ധനവിലയിലും കുറവുണ്ടായത്. ഇതോടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ പെട്രോളിനു 2.84 രൂപയും ഡീസലിന് 1.73 രൂപയും കുറഞ്ഞു.
കൊച്ചിയില്‍ 81.90 രൂപയാണു പെട്രോള്‍ വില. ഡീസല്‍ വില 77.76 രൂപയുമായി. തിരുവനന്തപുരത്തു പെട്രോള്‍ വില 83.35 രൂപയും ഡീസല്‍വില 79.26 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 82.26 രൂപയും ഡീസല്‍ വില 78.12 രൂപയുമാണ്.

Similar Articles

Comments

Advertismentspot_img

Most Popular