വിപ്ലവം സൃഷ്ടിക്കാന്‍ വീണ്ടും ജിയോ; വന്‍ ഓഫറുകളുമായി ജിയോ പെയ്‌മെന്റ് ബാങ്ക് തുടങ്ങുന്നു; സഹകരിക്കാന്‍ എസ്ബിഐയും

മുംബൈ: രാജ്യത്ത് ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് എത്തിയ റിലയന്‍സ് ജിയോ പുതിയ ചുവടുവയ്പ്പിലേക്ക്. ജിയോ പ്രവര്‍ത്തനം തുടങ്ങിയതുപോലെ തന്നെ വന്‍ഓഫറുകളുമായി ജിയോ പേയ്മെന്റ് ബാങ്ക് അവതരിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചായിരിക്കും പേയ്മെന്റ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജീവനക്കാര്‍ക്കിടയില്‍ ജിയോ പേയ്മെന്റ് ബാങ്കിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ജിയോയുടെ രണ്ടാം പാദ പ്രവര്‍ത്തനഫലം പുറത്തുവിടുന്നതോടൊപ്പം പേയ്മെന്റ് ബാങ്കിന്റെ പ്രഖ്യാപനം ഉണ്ടായേക്കും. നിലവില്‍ എട്ട് സ്ഥാപനങ്ങള്‍ക്കാണ് പേയ്മെന്റ് ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുള്ളത്.

അനുമതി ലഭിച്ചതിനുശേഷം ഭാരതി എയര്‍ടെല്‍ ആണ് 2016 നവംബറില്‍ ആദ്യമായി പേയ്മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. 2017 മെയില്‍ പേ ടിഎമ്മിന്റെ ബാങ്കും പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ ജൂണിലാണ് ഫിനോ പെയ്മെന്റ് ബാങ്ക് ആരംഭിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular