ഗ്ലാമറസായി അനുപമ പരമേശ്വരന്‍; ചിത്രങ്ങള്‍ വൈറലാവുന്നു

അനുപമ പരമേശ്വരന്‍ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. അനുപമ നായികയായി എത്തിയ പുതിയ തെലുങ്കു ചിത്രം ഹലോ ഗുരു പ്രേമ കോസമെ സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്. ചിത്രത്തിന് ലഭിച്ച മികച്ച സ്വീകാര്യതയില്‍ സക്‌സസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ അതീവ സുന്ദരിയായാണ് അനുപമ എത്തിയത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അനുപമയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ത്രിനാഥ റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം പോത്തിനേനിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണിത സുബാഷ, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദേവിശ്രീ പ്രസാദാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്‌

Similar Articles

Comments

Advertismentspot_img

Most Popular