സര്‍ണാഭരണങ്ങളില്ല; വാദ്യമേളങ്ങളില്ല; സംവിധായകന്റെ മകളുടെ വിവാഹം നടന്നത്…

ആര്‍ഭാടമൊഴിവാക്കി സംവിധായകന്റെ മകളുടെ വിവാഹം. കോടികള്‍ പൊടിച്ചു വിവാഹം നടത്തുന്നവരില്‍നിന്ന് വ്യത്യസ്തനായി സംവിധായകന്‍ അലി അക്ബര്‍ ആണ് മകളുടെ വിവാഹം നടത്തിയത്. ഇതുരണ്ടുമല്ലാതെ വിശ്വാസങ്ങളെ മുറുകെപിടിച്ച് പ്രിയപ്പെട്ടവരുടെ അനുഗ്രഹത്തോടെ ഒരു വിവാഹം കോഴിക്കോട് നടന്നു. സംവിധായകന്‍ അലി അക്ബറിന്റെ മകള്‍ അലീനയുടെ വിവാഹമാണ് കോഴിക്കോട്ടെ ബാലികാസദനത്തില്‍ വെച്ച് ലളിതമായി നടന്നത്.
സ്വര്‍ണാഭരണങ്ങളില്ലാതെ വധു, പട്ടുസാരിയോ പൂവോ ഇല്ല. സാധാരണവേഷത്തിലാണ് അലീനയും രജനീഷും എത്തിയത്. വാദ്യമേളങ്ങളില്ല. കുട്ടികള്‍ ഗായത്രീമന്ത്രം ചൊല്ലി. മാതാപിതാക്കളും ബന്ധുക്കളും ആരതി ഉഴിഞ്ഞു.
തുളസിയിലയിട്ട് വധുവിനെയും വരനെയും അനുഗ്രഹിച്ചതോടെ ചടങ്ങുകള്‍ അവസാനിച്ചു. ബാലികാസദനത്തിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടിയായിരുന്നു ഏക ആഘോഷം.
വിവാഹ വീഡിയോയും ലളിതം. അലി അക്ബര്‍ ആണ് ഫെയ്‌സ്ബുക്കില്‍ കുഞ്ഞുവീഡിയോ പോസ്റ്റ് ചെയ്തത്.

SHARE