ഭക്തരെ വേധനിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഐജി

പമ്പ: ഭക്തരെ വേധനിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഐജി.
സന്നിധാനം : ഭക്തരെ വേധനിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഐജി വ്യ്തമാക്കി. കനത്ത പൊലീസ് സുരക്ഷയില്‍ യുവതികള്‍ വലിയ നടപ്പന്തലിനു സമീപത്തേക്ക് എത്തിച്ചിരുന്നു. അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സ്ഥലത്ത് നടന്നത്.
ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ കവിത എന്ന മാധ്യമപ്രവര്‍ത്തകയും ഇരുമുടിക്കെട്ടേന്തി കറുപ്പണിഞ്ഞ മറ്റൊരു യുവതിയുമാണ് പുലര്‍ച്ചെ 6.50 ഓടെ പമ്പയില്‍ നിന്ന് നീലിമല വഴി സന്നിധാനത്തേക്ക് പുറപ്പെട്ടത്. ഇരുമുടിക്കെട്ടേന്തിയ യുവതി മലയാളിയാണെന്നാണ് സൂചന. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ കവിതയാണ് മാധ്യമപ്രവര്‍ത്തക.വന്‍ പോലീസ് സന്നാഹത്തോടെയാണ് ഇരുവരും മല കയറിയത്.
കവിത പോലീസ് വേഷത്തിലാണ് യാത്രചെയ്തത്. പോലീസ് ഉപയോഗിക്കുന്ന ഹെല്‍മറ്റും ജാക്കറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞ് നൂറിലധികം പോലീസുകാരുടെ വലയത്തിലാണ് സന്നിധാനത്തേക്ക് പോയത്.
വ്യാഴാഴ്ച രാത്രിയാണ് ജോലിസംബന്ധമായ ആവശ്യത്തിന് തനിക്ക് ശബരിമലയില്‍ പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് കവിത പോലീസിനെ സമീപിച്ചത്.
ഐജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാല്‍ രാത്രി സുരക്ഷ ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും രാവിലെ യുവതി തയ്യാറാണെങ്കില്‍ സുരക്ഷ നല്‍കാമെന്നും പോലീസ് അറിയിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് രാവിലെ പമ്പയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു രാവിലെ ഐജി എത്തിയ ശേഷമാണ് ഇവര്‍ യാത്ര തിരിച്ചത്. പമ്പയില്‍ നിന്ന് കാനന പാതയില്‍ എത്തുമ്പോഴേക്കും പ്രതിഷേധക്കാര്‍ എത്തുമെന്നാണ് പോലീസ് കരുതുന്നത്. അതു കൊണ്ട് കൂടുതല്‍ പോലീസുകാരുമായാണ് പോലീസ് ് ഇവരെ സന്നിധാനത്ത് എത്തിച്ചത്. കഴിഞ്ഞ ദിവസം സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ക്കും പ്രതിഷേധത്തെത്തുടര്‍ന്ന് പിന്മാറേണ്ടി വന്നിരുന്നു.
അതേസമയം ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിട്ടുണ്ട്

Similar Articles

Comments

Advertismentspot_img

Most Popular