നിവിന്‍ ചേട്ടന്‍ പൊളിച്ചടുക്കി; ലാലേട്ടന്റെ കാര്യം പിന്നെ…!!! കായംകുളം കൊച്ചുണ്ണി താരങ്ങളുടെ പ്രതികരണം

നിവിന്‍ പോളി നായകനായെത്തിയ കായംകുളം കൊച്ചുണ്ണി തീയേറ്ററില്‍ നിറഞ്ഞോടുകയാണ്. സിനിമയെ പുകഴ്ത്തി പ്രമുഖ സിനിമാ താരങ്ങള്‍വരെ രംഗത്തെത്തി. കണ്ടിറങ്ങിയ ശേഷം സിനിമയെക്കുറിച്ച് എല്ലാവരും മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. പടം ഞാന്‍ വിചാരിച്ചതുപോലെ തന്നെ മരണമാസ് എന്റര്‍ടെയ്‌നറാണെന്ന് ജൂഡ് ആന്റണി പറഞ്ഞു. നടനെന്ന നിലയില്‍ നിവിന്‍ പോളി വളരെ ഉയരത്തിലെത്തിയ സിനിമ കൂടിയാണ് കൊച്ചുണ്ണി. റോഷന്‍ ചേട്ടന്റെ മേക്കിങും ബോബി–സഞ്ജയ്‌യുടെ സ്‌ക്രിപ്റ്റും ഗംഭീരമെന്നായിരുന്നു ജൂഡിന്റെ കമന്റ്.

മലയാളസിനിമ ഇത്രയും വലിയ കാന്‍വാസില്‍ കാണുന്ന സന്തോഷം വളരെ വലുതാണെന്നായിരുന്നു സരയൂ വിന്റെ അഭിപ്രായം. ഞാനൊക്കെ കുഞ്ഞിലേ വായിച്ചു വന്ന കഥയാണ് ഇത്. ഇനിയുള്ള കുട്ടികള്‍ കൊച്ചുണ്ണി അറിയുന്നത് ഈ സിനിമയിലൂടെയാകും. മികച്ച സിനിമയാണ് കായംകുളം കൊച്ചുണ്ണി.

ഒരുപാട് ആളുകളുടെ പ്രയത്‌നമാണ് ഈ സിനിമ. അതിന്റെ ഫലം സ്‌ക്രീനിലും കാണാനുണ്ടെന്ന് ബിബിന്‍ ജോര്‍ജ് പറഞ്ഞു.

അന്‍സിബ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 21ാം നൂറ്റാണ്ടില്‍ കൊച്ചുണ്ണി എത്തുമ്പോളുണ്ടാകേണ്ട മാറ്റങ്ങളെല്ലാം ഈ സിനിമയിലുണ്ട്. ഐതിഹ്യമാലയിലെ കൊച്ചുണ്ണിയുടെ കഥ അതുപോലെ തന്നെ കാണാനായി. നിവിന്‍ ചേട്ടന്‍ പൊളിച്ചടുക്കി. ലാലേട്ടന്റെ കാര്യം പറയേണ്ട കാര്യമില്ല.

ചിത്രം–ഒരുപാട് ഇഷ്ടമായി. ഇങ്ങനെയുള്ള സിനിമകള്‍ വല്ലപ്പോഴുമാണ് വരുകയുള്ളൂ. ആസ്വദിച്ചാണ് സിനിമ കണ്ടതെന്നായിരുന്നു ശിവദ പ്രതികരിച്ചു. വളരെ ആവേശമുള്ള സിനിമയാണ്. ഒട്ടും ഇഴച്ചിലില്ല. ഗംഭീര ക്ലൈമാക്‌സ് ആണ് സിനിമയുടേതെന്നായിരുന്നു അനാര്‍ക്കലിയുടെ അഭിപ്രായം.

SHARE