കണ്‍മുമ്പില്‍ ആക്രമിക്കപെട്ട തന്റെ സഹപ്രവര്‍ത്തകക്ക് വേണ്ടി എന്തേ അഞ്ജലി മിണ്ടാതിരുന്നു …നാണമില്ലേ അഞ്ജലി

കൊച്ചി: നടി ആക്രമിച്ച കേസില്‍ മലയാള സിനിമ സംഘടനകള്‍ നടപടി സ്വീകരിച്ചില്ലെന്ന സംവിധായക അഞ്ജലി മേനോന്റെ വിമര്‍ശനത്തിന് മറുപടിയുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. ആദ്യം മുതലേ അവള്‍ക്കൊപ്പം നില്‍ക്കുന്ന സംഘടനയാണ് മാക്ടയെന്നും വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ അന്നൊന്നും സഹപ്രവര്‍ത്തയ്ക്ക് വേണ്ടി മിണ്ടാതിരുന്ന അഞ്ജലിയാണ് ഇപ്പോള്‍ മീ ടൂ വിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം

അഞ്ജലി മേനോന് ഒരു മറുപടി.

നടി ആക്രമിക്കപെട്ട കേസില്‍ എല്ലാ സംഘടനകളേയും പ്രതികൂട്ടില്‍ നിര്‍ത്തി ട്വീറ്റ് ചെയ്തിരിക്കുന്നു. അഞ്ജലി കേരളത്തിലല്ലെ താമസം. ഇന്ന് വരെ താനുള്‍പ്പടുന്ന സംഘടന കള്‍ മൗനം പാലിച്ചും. നടിക്ക് എതിരെ നിന്നപ്പോഴും എന്തേ അഞ്ജലി മിണ്ടിയില്ല? സംഭവം നടന്നതിന്റ പിറ്റേ ദിവസം തന്നെ മാക്ട ഫെഡറേഷന്‍ പത്ര സമ്മേളനം നടത്തി സിനിമ മേഖലയില്‍ നിന്നുളള നീചമായ ഈ പ്രവണതയെ എതിര്‍ത്തിരുന്നു. അന്ന് മുതല്‍ ഇപ്പോഴും ആക്രമിക്കപെട്ട നടിയോടൊപ്പം നിക്കുന്നു. അഞ്ജലി എന്താ മിണ്ടാതിരുന്നത്. സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ ഇപ്പൊ 20വര്‍ഷം മുമ്പ് എന്നെ ഫോണില്‍ ശല്യം ചെയ്തു എന്ന ഹാഷ്ടാഗിനെ പിന്തുണക്കുമ്പോള്‍ കണ്‍മുമ്പില്‍ ആക്രമിക്കപെട്ട തന്റെ സഹപ്രവര്‍ത്തകക്ക് വേണ്ടി ഒരു വാക്ക് പോലും മിണ്ടാതെ ഇപ്പോഴും തുടരുകയാണ് എന്നിട്ട് നാണമില്ലേ. താനുള്‍പ്പടുന്ന സംഘടനയുടെ അംഗമാണല്ലൊ പ്രതിസ്ഥാനത്ത് അയാളെ എന്ത് കൊണ്ട് പുറത്തുനിര്‍ത്താന്‍ പറഞ്ഞില്ല. ലാപ് ടോപില്‍ ഹാഷ്ടാഗിന് വേണ്ടി വിരലുകള്‍ പരതുമ്പോള്‍ അടുത്തുളളവള്‍ക്ക് ആ വിരലുകള്‍ കൊണ്ട് ഒരു തലോടല്‍ ആകാം.

Similar Articles

Comments

Advertismentspot_img

Most Popular