രോഗം മാറാനും ആരോഗ്യം വര്‍ധിക്കാനും സ്വന്തം മൂത്രം കുടിക്കുന്നവര്‍…!!! ചര്‍മ്മസൗന്ദര്യത്തിനും, ശരീരഭാരം കുറയുന്നതിനും യൂറിന്‍തെറാപ്പി

യൂറിന്‍തെറാപ്പി, സ്വന്തം മൂത്രം ഉപയോഗിച്ചുള്ള ചികിസ്ത നമ്മള്‍ കേട്ടുകേള്‍വി ഇല്ലത്തതാണ്. രോഗം മാറാനും ആരോഗ്യം വര്‍ധിക്കാനും സ്വന്തം മൂത്രം കുടിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ യൂറിന്‍തെറാപ്പി ഇന്ത്യയില്‍ അത്ര പ്രചാരത്തില്‍ ഇല്ല. പാശ്ചാത്യരാജ്യങ്ങളില്‍ ഈ ചികിത്സ പിന്തുടരുന്ന നിരവധിപേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ചികിത്സ രീതി അങ്ങനെ കണ്ണുമടച്ച് പിന്തുടരരുത് എന്നു പല ഡോക്ടര്‍മാരും നിര്‍ദേശിക്കുന്നു. ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം യൂറിന്‍തെറാപ്പി പിന്തുടര്‍ന്നവരില്‍ പലരും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇത് ഉപേക്ഷിക്കാന്‍ തയാറാകുന്നതായി പറയുന്നു. ഈ ചികിത്സരീതിക്ക് നിങ്ങള്‍ പ്രതീക്ഷിക്കുന്ന പോലെയുള്ള ഗുണങ്ങള്‍ ഉണ്ടാക്കില്ല എന്നാണു യൂറിന്‍തെറാപ്പിയെ എതിര്‍ക്കുന്ന ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നവാദം.
ഇതു കുടിക്കുക മാത്രമല്ല ഫേസ്പായ്ക്കായി മുഖത്ത് പുരട്ടുന്നവരുമുണ്ട്. ചര്‍മ്മസൗന്ദര്യത്തിനും, ശരീരഭാരം കുറയുന്നതിനും യൂറിന്‍തെറാപ്പി സാഹായിക്കുമെന്ന് ഈ ചികിത്സ പിന്തുടരുന്ന കിരണ്‍ റോ ഗോങ് പറയുന്നു. മാത്രമല്ല ഫേഷ്യല്‍ ടോണറായി ഇതു മുഖത്തു പുരട്ടുന്നവരും ഉണ്ട്. ടോണറായി ഉപയോഗിക്കുമ്പോള്‍ മുഖത്ത് ഉണ്ടാകുന്ന കാരകളും കുരുക്കളും തടയാന്‍ ഇത് സഹായിക്കും. മാത്രമല്ല ്രപായം കുറച്ച് ചര്‍മ്മം തിളങ്ങാനും നല്ലതാണ്. അത്ഭുതപ്പെടുത്തും വിധം മോസ്ചറൈസിങ്ങ് ഗുണങ്ങളാണ് യൂറിന്‍ടോണറിന് ഉള്ളത്.
യൂറിന്‍തെറാപ്പി പിന്തുടരുന്നവരില്‍ കൂടുതല്‍ പഴവര്‍ഗങ്ങളടങ്ങിയ ആഹാരശീലമാണ് പിന്തുടരുന്നത്. വെള്ളത്തിനു പകരം ഇവര്‍ സ്വന്തം മൂത്രം തന്നെയാവും കുടിക്കാനായി ഉപയോഗിക്കുക.
പതിവായി ഉപയോഗിച്ചു തുടങ്ങുമ്പോള്‍ ശരീരത്തിലെ ഏനര്‍ജിലെവല്‍ വളരെ ഉയര്‍ന്ന നിലയിലെത്തുമെന്നും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലം നന്നായി നടക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു. യൂറിന്‍ തെറാപ്പിയുടെ അളവ് വര്‍ധിപ്പിക്കുന്നതോടെ കൂടുതല്‍ മികച്ചരീതിയിലുള്ള അനുഭവമാണ് ഉണ്ടായതെന്നും ഇവര്‍ പറയുന്നു. മെലടോണിന്റെ അളവ് വളരെ ഉയര്‍ന്നു നില്‍ക്കുന്ന പ്രഭാതത്തിലെ മൂത്രം ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രോഗം മാറാന്‍ ഏറ്റവും മികച്ചരീതിയില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ചികിത്സരീതിയാണു യൂറിന്‍തെറപ്പി എന്നാണ് അനുഭവസ്ഥരുടെ വാദം. പ്രത്യേകിച്ച് ആമാശയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഭേതമാക്കുന്നതിലും ചര്‍മ്മസൗന്ദര്യ വര്‍ധിപ്പിക്കുന്നതിലും.

യൂറിന്‍തെറാപ്പി പിന്തിടരുന്നവര്‍ 15 മണിക്കൂര്‍ ഇടവിട്ടാണു മൂത്രം കുടിക്കുന്നത്. എന്നാല്‍ ഒരുകൂട്ടം ഡോക്ടടര്‍മാരും ആരോഗ്യവിദഗ്ധരും യൂറിന്‍തെറാപ്പിയെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ശരീരത്തില്‍ നിന്നും പുറന്തള്ളുന്ന ബാക്ടീരിയകള്‍ യൂറിനില്‍ ഉണ്ട്. അതുകൊണ്ട് ഒരിക്കലും അതു വീണ്ടും ശരീരത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല എന്നും ഇവര്‍ വാദിക്കുന്നു. മൂത്രത്തില്‍ 95 ശതമാനം ജലമാണെങ്കില്‍ ബാക്കി 5 ശതമാനം ശരീരത്തിലെ മാലിന്യം തന്നെയാണെന്നും കുടിക്കുന്നതിലൂടെ ഇത് വീണ്ടും ശരീരത്തില്‍ പ്രവേശിക്കുന്നു എന്നുമാണ് ഇക്കൂട്ടരുടെ വാദം

SHARE