വിന്‍ഡീസിനെതിരായ ഏകദിനം; ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഇങ്ങനെ; കാര്‍ത്തിക്, കേദാര്‍, ഹര്‍ദ്ദിക്, ഭുവനേശ്വര്‍ ബൂംമ്ര പുറത്ത്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം അംഗങ്ങളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുവതാരം റിഷഭ് പന്ത് 14 അംഗ ടീമിലെത്തിയതാണ് ടീമിലെ പ്രധാന മാറ്റം. ഏഷ്യാ കപ്പില്‍ വിശ്രമം അനുവദിച്ച വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തി. റിഷഭ് പന്ത് ടീമിലെത്തിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കി. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ കേദാര്‍ ജാദവിനെയും ഹര്‍ദ്ദീക് പാണ്ഡ്യയെയും പരിഗണിച്ചില്ല. ടെസ്റ്റ് പരമ്പരയില്‍ വിശ്രമം അനുവദിച്ച പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജ്‌സ്പ്രീത് ബൂംമ്രയും ഏകദിന പരമ്പരയ്ക്കുമില്ല.

ടെസ്റ്റ് ടീമിലുള്ള മുഹമ്മദ് ഷാമിയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷര്‍ദ്ദുല്‍ ഠാക്കൂറും ഖലീല്‍ അഹമ്മദും സിദ്ദാര്‍ഥ് കൗളുമാണ് ടീമിലെ പേസര്‍മാര്‍. ഏഷ്യാ കപ്പില്‍ ഒരു മത്സരം മാത്രം കളിച്ച മനീഷ് പാണ്ഡെ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അംബാട്ടി റായിഡുവും ടീമിലുണ്ട്. ഏഷ്യാ കപ്പില്‍ കളിച്ച രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

വിന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്റ്റന്‍), ശീഖര്‍ ധവാന്‍, അംബാട്ടി റായിഡു, മനീഷ് പാണ്ഡെ, എംഎസ് ധോണി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഖലീല്‍ അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, സിദ്ദാര്‍ഥ് കൗള്‍.

SHARE