കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം: തുടര്‍ച്ചയായ അതിക്രമങ്ങള്‍ കാരണം ഒടുവില്‍ ജോലി രാജിവയ്‌ക്കേണ്ടിവന്നു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം. ഒരു ദേശീയ മാധ്യമ സ്ഥാപനത്തിലെ മുന്‍ സഹപ്രവര്‍ത്തകയാണ് അക്ബറിനെതിരെ പരാതി ഉന്നയിച്ചത്. തുടര്‍ച്ചയായ അതിക്രമങ്ങള്‍ കാരണം മാധ്യമ പ്രവര്‍ത്തക ഒടുവില്‍ ജോലി രാജിവയ്ക്കുകയായിരുന്നു.കഴിഞ്ഞ ദിവസവും അക്ബറിനെതിരെ മീ ടൂവിലൂടെ പരാതി ഉയര്‍ന്നിരുന്നു. അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്തു ജോലിക്ക് അഭിമുഖത്തിനെത്തുന്ന വനിതാ പത്രപ്രവര്‍ത്തകരോട് അപമര്യാദയായി പെറുമാറിയെന്നായിരുന്നു ആദ്യ ആരോപണം. ഹോട്ടല്‍ മുറിയില്‍ മദ്യത്തിന്റെ അകമ്പടിയിലായിരുന്നു അഭിമുഖങ്ങളെല്ലാമെന്നും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു

SHARE