മീ ടൂ ക്യാംപെയിന്‍ രാജ്യത്തെ ഞെട്ടിച്ചുകൊണ്ടു തുടരുകയാണ്… പ്രണയദിനത്തില്‍ അയാള്‍ എന്റെ താടിഎല്ല് അടിച്ചു തകര്‍ത്തുവെന്ന് നടി… അന്ന് ഐശ്വര്യ ചെയ്തത്…!!!!

മുംബൈ: മീ ടു ക്യാംപെയിന്‍ രാജ്യത്തെ ഞെട്ടിച്ചുകൊണ്ടു തുടരുകയാണ്. സിനിമാ,രാഷ്ട്രീയമേഖലകളിലെ നിരവധി പേരുടെ പേരുകളാണ് ക്യാംപെയിനിലൂടെ ദിവസവും പുറത്തുവരുന്നത്. ഏറ്റവുമൊടുവില്‍ ചലച്ചിത്ര നിര്‍മാതാവ് ഗൗരംഗ് ദോഷി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി നടി ഫ്‌ളോറ സൈനിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. 2007 നടന്ന സംഭവമാണ് സൈനി വെളിപ്പെടുത്തിയിരിക്കുന്നത്. ദോഷിയും സൈനിയും പ്രണയത്തിലായിരുന്നു, 2007ലെ പ്രണയദിനത്തില്‍ ദോഷി മര്‍ദിച്ചെന്നും താടിയെല്ല് തകര്‍ത്തെന്നും സൈനി ആരോപിക്കുന്നു. മര്‍ദനമേറ്റ സമയത്തെ ചിത്രവും സൈനി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമയില്‍ തുടക്കക്കാരിയായതിനാല്‍ ആരും വിശ്വസിക്കില്ലെന്ന് കരുതി ഒന്നും പുറത്തുപറഞ്ഞില്ല. ആ സമയത്ത് തന്നെ പിന്തുണക്കാാന്‍ ആരും ഉണ്ടായിരുന്നില്ല.

എന്നാല്‍ തന്നെ മനസ്സിലാക്കിയ നടി ഐശ്വര്യ റായ് ദോഷിയുടെ സിനിമയില്‍ നിന്ന് പിന്മാറി, ഐശ്വര്യ ഇപ്പോഴുമത് ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ ഹൃദയത്തനിുള്ളില്‍ നിന്ന് ആത്മാര്‍ഥമായി നന്ദി പറയുന്നു, സൈനി പറയുന്നു. മറ്റ് പല പെണ്‍കുട്ടികള്‍ക്കും ദോഷിയില്‍ നിന്ന് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പേടികൊണ്ട് അവരാരും ഒന്നും പുറത്തുപറയുന്നില്ലെന്ന് സൈനി പറഞ്ഞു.

SHARE