മുകേഷിനെതിരേയുള്ള ലൈംഗിക ആരോപണം ടെസയില്‍ തീരുന്നില്ല; അഭിമുഖം ചെയ്യാനായി എത്തിയ ഒരു വനിതാ പത്രപ്രവര്‍ത്തകയോട് മുകേഷ് മോശമായി പെരുമാറി

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരേയുള്ള ലൈംഗിക ആരോപണം ടെസയില്‍ തീരുന്നില്ല. ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫ് ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിനിടെ 19 വര്‍ഷം മുന്‍പാണ് സംഭവം. തന്നെ മുകേഷ് മുറിയിലേക്ക് ക്ഷണിച്ചതായും ടെസ് വെളിപ്പെടുത്തി.
എന്നാല്‍ മുകേഷിനെതിരേയുള്ളത് ഒറ്റപ്പെട്ട ആരോപണമല്ലെന്ന് സൂചന നല്‍കികൊണ്ട് മറ്റൊരു തുറന്നുപറച്ചില്‍ മീടു ഹാഷ് ടാഗോടു കൂടി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഷാജിജേക്കബിന്റേതാണ് പോസ്റ്റ്.
മുകേഷിനെ അഭിമുഖം ചെയ്യാനായി എത്തിയ ഒരു വനിതാ പത്രപ്രവര്‍ത്തകയോട് മുകേഷ് മോശമായി പെരുമാറിയെന്ന് വ്യക്തമാക്കുന്നതാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ലൈംഗിക ചുവയോടെ സംസാരിച്ച മുകേഷിനോട് തന്റെ നീരസം പെണ്‍കുട്ടി അറിയിച്ചിരുന്നെങ്കിലും മുകേഷ് പെണ്‍കുട്ടിയുടെ തോളില്‍ കയ്യിട്ടെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മീടൂ ക്യാംപെയ്ന്‍ വീണ്ടും സജീവമാകുമ്പോള്‍ അഴിഞ്ഞു വീഴുന്നത് പ്രമുഖരുടെ മുഖംമൂടി

<a href=”http://pathramonline.com/archives/172191″ rel=”noopener” target=”_blank”>തന്നെക്കാള്‍ ഉയരമുള്ള വനിതാ താരത്തിനൊപ്പം നില്‍ക്കാന്‍ വേദിയില്‍ലെ ചെറിയ തട്ടിന് മുകളില്‍ കയറി നിന്ന് കോഹ്‌ലി; ചിത്രത്തിന് സോഷ്യല്‍ മീഡിയില്‍ പരിഹാസം

Similar Articles

Comments

Advertismentspot_img

Most Popular