കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരളത്തിലെ ജീവകാരുണ്യ, സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നല്‍കിവരുന്ന അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ സോഷ്യല്‍ സര്‍വീസിന്റെ 2018-19 വര്‍ഷത്തെ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനത്തിന് രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും വ്യക്തിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. കൂടാതെ ജൂറി പ്രത്യേകം തിരഞ്ഞടുക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇരുപത്തയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന മെറിറ്റ് അവാര്‍ഡും നല്‍കും. വിദഗ്ധരായ ജഡ്ജിംഗ് കമ്മിറ്റിയാണ് വിജയികളെ നിര്‍ണയിക്കുന്നത്.
സംസ്ഥാനത്തെ ജീവകാരുണ്യ, സാമൂഹ്യ രംഗത്ത് ജാതി മത വര്‍ഗ്ഗ ഭേദമന്യേ നിസ്വാര്‍ത്ഥ സേവനം കാഴ്ച വച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പൂര്‍ണ്ണ വിവരങ്ങളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും മേല്‍വിലാസവും ഫോണ്‍ നമ്പറും സഹിതം 2018 നവംബര്‍ 15-ന് മുമ്പ് അപേക്ഷിക്കാം. വിലാസം- ദി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍, കെ ചിറ്റിലപ്പിള്ളി ടവര്‍, ബി.എം.സി. റോഡ്, തൃക്കാക്കര പി.ഒ, കാക്കനാട്, കൊച്ചി-682021. ഇ-മെയില്‍- [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക്- 04842973955.

Similar Articles

Comments

Advertismentspot_img

Most Popular