ചേട്ടന്‍ ആയതുകൊണ്ടല്ല ഇന്ദ്രജിത്തിനെ ലൂസിഫറില്‍ അഭിനയിപ്പിച്ചത് അതിന് കാരണം ഉണ്ടെന്ന് പൃഥിരാജ്

തന്റെ ചേട്ടന്‍ ആയതുകൊണ്ടല്ല ഇന്ദ്രജിത്തിനെ ലൂസിഫറില്‍ അഭിനയിപ്പിച്ചതെന്ന് പൃഥിരാജ്.
മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നത് ഇന്ദ്രജിത്താണ്. ചിത്രത്തില്‍ ഇന്ദ്രജിത്ത് അഭിനയിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് സംവിധായകന്‍ കൂടിയായ പൃഥിരാജ് പറയുന്നത് ഇങ്ങനെ. തന്റെ ചേട്ടനായത് കൊണ്ട് സിനിമയില്‍ നല്ല വേഷം നല്‍കാം എന്ന തീരുമാനമൊന്നും തനിക്കുണ്ടായിരുന്നില്ലെന്നും പകരക്കാരനില്ലാത്ത കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു. സിനിമ കാണുമ്പോള്‍ അത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുമെന്നും പൃഥ്വിരാജ് പറയുന്നു.
തിരക്കഥ വായിച്ച നിമിഷം മുതല്‍ ആ കഥാപാത്രം ചെയ്യാന്‍ ഇന്ദ്രജിത് മാത്രം ആയിരുന്നു മനസ്സില്‍. അതുപോലെ തന്നെ ആയിരുന്നു വിവേക് ഒബ്‌റോയ് ഈ ചിത്രത്തിലേക്ക് കടന്നു വന്നതും. ഒരുപാട് തലങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ഒരു സിനിമ ആയിരിക്കും ലൂസിഫര്‍ എന്നും പൃഥ്വിരാജ് പറയുന്നു. ആദ്യം താന്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച സിനിമ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിറ്റി ഓഫ് ഗോഡ് ആണെന്നും പിന്നീട് ഡോക്ടര്‍ ബിജുവിന്റെ വീട്ടിലേക്കുള്ള വഴി വേറെ ഒരു ഭാഷയില്‍ ചെയ്താലോ എന്ന് ആലോചിച്ചു പൃഥ്വി പറയുന്നു. യാദൃശ്ചികമായിട്ടാണ് ടിയാന്റെ സെറ്റില്‍ വെച്ച് ലൂസിഫര്‍ ജനിക്കുന്നതെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.
മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയാണ്. യുവനായകന്‍ ടോവിനോ തോമസും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വില്ലന്‍ സിനിമക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. സംഗീതം ദീപക് ദേവ്.

Similar Articles

Comments

Advertismentspot_img

Most Popular