ഐഎസ്എല്ലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം….!!!

ഐഎസ്എല്ലില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി ഗൗരവ്. മത്സരത്തില്‍ രണ്ടുതവണ മുന്നിലെത്തിയ ബംഗളൂരുവിനെതിരെ, സീഡോ ഇഞ്ചുറിടൈമില്‍ ജംഷഡ്പൂരിന്റെ സമനില ഗോള്‍ നേടി.
ഫൈനല്‍ വിസിലിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് ബംഗളൂരുവിന്റെ ചങ്ക് പിളര്‍ത്തി സീഡോ ജംഷഡ്പൂരിന്റെ സമനില ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ നിഷു കുമാര്‍ ബംഗളൂരുവിനെ മുന്നിലെത്തിച്ചു. 81ാം മിനിറ്റില്‍ പതിനാറുവയസുകാരന്‍ ഗൗരവ് മുഖി ജംഷഡ്പൂരിനെ ഓപ്പമെത്തിച്ചു. ഐഎസ്എല്ലില്‍ ഏറ്റവും പ്രായം കുറഞ്ഞതാരമാണ് ഗൗരവ്. ഏഴുമിനിറ്റിനകം സുനില്‍ ഛേത്രിയുടെ ഗോളില്‍ ബംഗളൂരു വീണ്ടും മുന്നിലെത്തി. വെസ്റ്റ് ബ്ലോക്കില്‍ ഗോളാഘോഷം അടങ്ങും മുമ്പെ സീഡോ ജംഷഡ്പൂരിന് വിജയത്തോളം പോന്ന സമനില സമ്മാനിച്ചു.

SHARE