ന്യൂനമര്‍ദം അതിശക്തമായി; 24 മണിക്കൂറിനകം ചുഴലിക്കാറ്റാകും; നാളെയും കനത്ത മഴ

കൊച്ചി: മിനിക്കോയിക്ക് 730 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി ന്യൂനമര്‍ദം അതിശക്തമായി. 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാനാണു സാധ്യത. ഇത് ഒമാന്‍, യെമന്‍ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം. നാളെയും മറ്റന്നാളും സംസ്ഥാനത്തു ശക്തമായ മഴ ലഭിക്കും.

അതേസമയം, അതിതീവ്രമഴയ്ക്കു സാധ്യത പ്രഖ്യാപിച്ചതോടെ പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലെ അതിജാഗ്രതാ നിര്‍ദേശമാണു പിന്‍വലിച്ചത്. ഈ ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) തുടരുകയാണ്. തുടര്‍ച്ചയായി രണ്ടാം തവണയും ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മധ്യഭാഗത്തുള്ള മൂന്നാം ഷട്ടര്‍ 70 സെന്റി മീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ 50,000 ലീറ്റര്‍ വെള്ളമാണു പുറത്തേക്കൊഴുകുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയായി ഉയര്‍ന്നു. 3474 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular