ശ്രീകൃഷ്ണന്റെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടയാള്‍ക്ക് ലഭിച്ച മറുപടി

ശ്രീകൃഷ്ണന്‍ ജനിച്ചതെപ്പോഴാണ്…? അതറിയാന്‍ ശ്രീകൃഷ്ണന്റെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. രേഖകള്‍ ആവശ്യപ്പെട്ട് ബിലാസ്പൂരിലെ ജൈനേന്ദ്രകുമാര്‍ ജെന്റ്‌ലെയാണ് അധികൃതരെ സമീപിച്ചത്.

കഴിഞ്ഞ മാസം നടന്ന ജന്മാഷ്ടമി ആഘോഷങ്ങള്‍ നടക്കുന്നതിനിടെ സെപ്റ്റംബര്‍ പകുതിയോടെയാണ് ശ്രീകൃഷ്ണന്റെ ജനന സംബന്ധമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് ജൈനേന്ദ്രകുമാര്‍ അപേക്ഷ സമര്‍പ്പിച്ചത്.

നടപടിയെ പരിഹാസ്യമെന്നാണ് ജില്ലാ ഭരണകൂടം വിലയിരുത്തുന്നത്. മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടവ ആയതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഇത്തരം നല്‍കാന്‍ ബുദ്ധിമുട്ടാണെന്നും ജീല്ലാ മജിസ്‌ട്രേറ്റ് മറുപടി നല്‍കിയിട്ടുണ്ട്.

SHARE